Categories: New Delhi

ശിശുദിനാഘോഷം; കുട്ടികളുടെ പ്രധാനമന്ത്രിക്ക് അനുമോദനം.കൊല്ലം വാർത്തകൾ.

സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫാത്തിമക്ക് ജില്ലാ ഭരണകുടത്തിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തില്‍ അനുമോദനം നല്‍കി. ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മൊമന്റോ നല്‍കി. എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈന്‍ ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, എക്‌സികൂട്ടിവ് കമ്മിറ്റി അംഗം ആര്‍. മനോജ് എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന ശിശുദിന റാലിയില്‍ മുഖ്യമന്ത്രിയോടൊപ്പം പരിപാടിയില്‍ ബഹിയാ ഫാത്തിമ പങ്കെടുക്കും. കുളത്തൂപ്പുഴ സ്വദേശികളായ മുഹമ്മദ് ഷായുടെയും ഹസീനയുടെയും മകളാണ് കുളത്തൂപ്പുഴ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബഹിയ ഫാത്തിമ.

ഭരണഭാഷാ വാരം; സമാപന സമ്മേളനം ഇന്ന്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന്(നവംബര്‍ ഏഴ്) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നടത്തിയ ഭരണഭാഷാ പ്രശ്‌നോത്തരി, കവിതാലാപന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. ശാസ്താംകോട്ട ഡി ബി കോളേജ് മലയാളം വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. എസ്.സുദര്‍ശന ബാബു മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം. ജി.നിര്‍മ്മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് എസ് അരുണ്‍, അസി. എഡിറ്റര്‍ ഗ്രീഷ്മ ആര്‍ തുടങ്ങിയവര്‍ സംസാരിക്കും.

മാലിന്യ സംസ്‌കരണം; യോഗം ചേരും
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൊല്ലം സിവില്‍ സ്റ്റേഷനിലെ കോടതി ഉള്‍പ്പടെയുള്ള എല്ലാ ഓഫീസുകളെയും ഉള്‍പ്പെടുത്തി നാളെ (നവംബര്‍ എട്ട്) വൈകിട്ട് നാലിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ ഓഫീസ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ അറിയിച്ചു.

നിയമ ബോധവല്‍ക്കരണ പരിപാടി
ദേശീയ നിയമസേവനദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നാളെ (നവംബര്‍ എട്ട്) ഉച്ചയ്ക്ക് 12ന് ആത്മ ഹാളില്‍ നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കും.

പുനലൂര്‍ പത്തനാപുരം താലൂക്കുകളില്‍ തരംമാറ്റം അദാലത്ത് നടത്തി
സംസ്ഥാനത്തെ ഭൂമി തരംമാറ്റം അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തരംമാറ്റം അദാലത്ത് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. പുനലൂര്‍ അദാലത്തില്‍ പരിഗണിക്കപ്പെട്ട ഫോറം-5 ലെ 416 അപേക്ഷകളില്‍ 136 എണ്ണവും, ഫോറം-6 ലെ 374 അപേക്ഷകളില്‍ 167 എണ്ണവും ചേര്‍ത്ത് ആകെ 303 എണ്ണം തീര്‍പ്പാക്കി. പുനലൂര്‍ ആര്‍.ഡി.ഒ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പുനലൂര്‍ തഹസീല്‍ദാര്‍ അജിത് ജോയ്, ഭൂരേഖാ തഹസീല്‍ദാര്‍ ഷാജി ബേബി എന്നിവര്‍ വേദിയില്‍ പങ്കെടുത്തു. പുനലൂര്‍ താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു. പത്തനാപുരം താലൂക്ക് പരിധിയിലെ ഭൂമി തരം മാറ്റം അദാലത്ത് പത്തനാപുരം താലൂക്ക് ഓഫീസില്‍ നടന്നു. അദാലത്ത് പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജി.സുരേഷബാബു ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ പരിഗണിക്കപ്പെട്ട ഫോറം-5 ലെ 299 അപേക്ഷകളില്‍ 143 എണ്ണവും, ഫോറം-6 ലെ 164 അപേക്ഷകളില്‍ 64 എണ്ണവും ചേര്‍ത്ത് ആകെ 207 എണ്ണം തീര്‍പ്പാക്കി. പത്തനാപുരം തഹസില്‍ദാര്‍ കെ.എസ്.നസിയ, ഭൂരേഖാ തഹസില്‍ദാര്‍ ഉമാ ജി. കെ, റവന്യൂ ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക് പരിധിയിലെ കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഭരണഭാഷാ വാരം; പരിപാടികള്‍ നടത്തി
ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കുണ്ടറ മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസുകളെ ഉള്‍പ്പെടുത്തി കോണ്‍ഫറന്‍സ് ഹാളില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തി. പ്രഭാഷണം, കവിതാലാപനം, ഗാനാഞ്ജലി എന്നിവയും സംഘടിപ്പിച്ചു.

റവന്യൂ റിക്കവറി അദാലത്ത്
കൊല്ലം താലൂക്ക് പരിധിയിലുള്ള ബാങ്ക് കുടിശ്ശിക (കേരളാബാങ്ക് ഒഴികെ) കക്ഷികള്‍ക്ക് നവംബര്‍ 15 രാവിലെ 10.30 മുതല്‍ രണ്ട് വരെ കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. റവന്യൂ റിക്കവറി അതോറിറ്റിയും ബാങ്ക് അധികൃതരും സംയുക്തമായി നടത്തുന്ന അദാലത്തില്‍ എല്ലാ റവന്യൂ റിക്കവറി കുടിശ്ശിക കക്ഷികളും പങ്കെടുത്ത് നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് തഹസില്‍ദാര്‍ (ആര്‍.ആര്‍) അറിയിച്ചു.

എലിപ്പനി പ്രതിരോധം; അവലോകന യോഗം ചേര്‍ന്നു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത്, ജലസേചനം, മൃഗസംരക്ഷണം, കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ഓഫീസ്, കൃഷി വകുപ്പുകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലയിലെ എലിപ്പനി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് രോഗ നിയന്ത്രണം സാധ്യമാക്കാന്‍ തീരുമാനിച്ചു.

ഉത്സവമേഖല
പൊ•ന കാട്ടില്‍മേക്കതില്‍ ശ്രീദേവി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നവംബര്‍ 16 മുതല്‍ 27 വരെ ക്ഷേത്രവും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

സ്‌പോട്ട് അഡ്മിഷന്‍
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലെ പ്രവേശനത്തിന് നവംബര്‍ 11, 12 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം എ. പ്രായപരിധി : 17-35 വയസ്. വിവരങ്ങള്‍ക്ക്: പ്രിന്‍സിപ്പാള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ഫോണ്‍: 8547126028, 04734- 296496.

ഐ.സി.ഡി.എസ്; അറിയിപ്പ്
തഴവ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി 2005 ജനുവരി ഒന്ന് മുതല്‍ 2010 ഡിസംബര്‍ 31 വരെ താല്‍ക്കാലിക അങ്കണവാടി വര്‍ക്കര്‍മാരായി ജോലി ചെയ്തവരും തഴവ ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ 16നകം ഓച്ചിറ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഓച്ചിറ ഐ.സി.ഡി എസ്.ഓഫീസില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് ഓച്ചിറ ഐ.സി.ഡി.എസ് ഓഫീസ്, ഫോണ്‍: : 04762 698818.

അറിയിപ്പ്
കരുനാഗപ്പള്ളി താലൂക്കിന്റെ അധികാര പരിധിയില്‍ സ്ഥിതി ചെയ്യുന്ന കടകള്‍, ,വാണിജ്യസ്ഥാപനങ്ങള്‍, ആശുപത്രികള്‍ മറ്റ് ഷോപ്‌സ് ആന്റ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 2025 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ പിഴ കൂടാതെ നവംബര്‍ 30 വരെ പുതുക്കാമെന്ന് കരുനാഗപ്പള്ളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. www.lc.kerala.gov.in വഴി പുതുക്കാം. ഫോണ്‍: 8547655369.

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ആനൂകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ് വിതരണ പദ്ധതിയിലേക്കും സ്‌കോളര്‍ഷിപ്പിനും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. വിവരങ്ങള്‍ക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസ്, ഫോണ്‍: 0474 2799845.

ടെന്‍ഡര്‍
വെട്ടിക്കവല ഐ.സി.ഡി.എസ് പ്രോജക്ടിലെ സെക്ഷന്‍ നം. 68, 51 എന്നീ അങ്കണവാടികള്‍ സക്ഷം പദ്ധതിയില്‍ നവീകരിക്കുന്നതിന് വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 11 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2404299, 9746114030.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആനക്ക് പകരം ഭവനരഹിതർക്ക് വീട്, മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ച് ഈ ക്ഷേത്രം

കുമരകം: ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതിനിടെ മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ചിരിക്കയാണ് ഒരു ക്ഷേത്ര ഭരണ സമിതി. ഈ…

1 hour ago

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു ,.

പാലക്കാട്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാറിന്റെ ആത്മഹത്യ…

1 hour ago

ആളപായമില്ല. വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്,ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണു

ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ…

3 hours ago

ആശുപത്രിയിൽ എത്തി ചികിൽസ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.

കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു…

3 hours ago

ഇന്നും ട്രഷറി പ്രവർത്തനം താളം തെറ്റി,അനുഭവ സമ്പത്തുള്ളവരും കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നവരേയും സാങ്കേതിക ജോലികൾ ഏൽപ്പിക്കുന്നില്ലെന്ന് ആരോപണം.

തിരുവനന്തപുരം: സംഘടന നേതാക്കളെ ട്രഷറി ഡയറക്ടറുടെ ഓഫീസിൽ നിയമിക്കുകവഴി ട്രഷറിയിലെ സാങ്കേതിക തകരാറുകൾക്ക് ശാപമോക്ഷം ലഭിക്കുന്നില്ല. അനുഭവ സമ്പത്തുള്ളവരും കാര്യങ്ങൾ…

3 hours ago

എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണാവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി: എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി. ഹൈക്കോടതി ആവശ്യവും അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.…

4 hours ago