തൃശൂർ:- വയനാട്ടിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാൻ ബോധപൂർവ്വം മാധ്യമങ്ങൾ ശ്രമിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ കൗൺസിൽ പ്രത്യേക പതിപ്പ് കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സംഘടിപ്പിക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളെ അട്ടിമറിക്കുവാൻ ഉന്നതലത്തിൽ മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ട്. തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. ചരിത്രപരമായ തീരുമാനമാണത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് പട്ടയം ലഭിക്കും. തുടർന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ പ്രവർത്തനം കേരളത്തിന് മാതൃകാപരമാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, പ്രത്യേക പതിപ്പ് എഡിറ്റർ ടി കെ സുധീഷ്, സബ് എഡിറ്റർ സിജോ പൊറത്തൂർ, എ ഐ ടി യു സി സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടവീര്യത്തെ വിലകുറച്ചു കാണരുത് : ആർ പ്രസാദ്.
തൃശൂർ: – രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടവീര്യത്തെ വിലകുറച്ചു കാണരുതെന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ് പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിലിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമരവിജയ സ്മരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നിഷേധത്തിനെതിരെ, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ തൃശൂര്‍ കല്യാണ്‍ സാരീസ്, അല്‍-ഇക്ബാല്‍ ആശുപത്രി, വടക്കാഞ്ചേരി റേഞ്ചിലെ കള്ളുഷാപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നടത്തിയ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും വിജയം വരിച്ചവരെയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി അഷ്റഫ് വലിയകത്തിൻ്റെ നേതൃത്വത്തില്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ഇ എസ് ബിജിമോൾ, വി കെ ലതിക എന്നിവര്‍ സംസാരിച്ചു. പി ശ്രീകുമാർ സ്വാഗതവും എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…