ന്യൂഡൽഹി: ഹരിയാന ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ണു നട്ടു ബിജെപിയും കോൺഗ്രസ്സും.രണ്ടിടങ്ങളിലും ഇന്ത്യ സഖ്യത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ്പോൾ സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്.
ബിജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നും കോണ്ഗ്രസ് 65 സീറ്റു വരെ പിടിക്കും എന്നുമാണ് പ്രധാന സർവേ എജൻസികളുടെ പ്രവചനം.ജമ്മു കശ്മീരിൽ ഇൻഡ്യാ സഖ്യം 46 മുതൽ 50 വരെ സീറ്റുകളും,എൻഡിഎ സഖ്യം 23 മുതൽ 27 വരെ സീറ്റുകളും,പിഡിപി 7 മുതൽ 11 വരെ സീറ്റുകളും മറ്റുള്ളവർ നാല് മുതൽ ആറ് വരെ സീറ്റുകളും നേടുമെന്നും വിവിധ സർവേകൾ പ്രവചിക്കുന്നു.
സർവ്വേകളെക്കാൾ മികച്ച വിജയം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിക്കുമ്പോൾ, വോട്ടെണ്ണുമ്പോൾ സർവേകൾ അപ്രസക്തമാകുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.