വയനാട്. ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും…
കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എറണാകുളം കളമശേരി പോളിടെക്‌നിലെ വിദ്യാർഥി ആർ. അഭിരാജ്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും…
നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടൻ…
തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, തിരുവല്ല നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ…