Categories: New Delhi

ജീവനക്കാരും അധ്യാപകരും ആനുകൂല്യങ്ങൾക്കായ് മാർച്ചും ധർണയും നടത്തി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ധ്യാപക – സര്‍വീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ നാല് വര്‍ഷമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് തീര്‍ത്തും പരിതാപകരമായ സാഹചര്യത്തിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കടന്ന് പോകുന്നത്. അദ്ധ്യാപക- സര്‍വീസ് സംഘടനാ സമരസമിതിയും ഘടക സംഘടനകളും നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏര്‍പ്പെടുത്തിയ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിനെ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങളില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നതിനോ കരാര്‍ കമ്പനിയെ നിയന്ത്രിക്കുന്നതിനോ മെച്ചപ്പെട്ട നിലയില്‍ പദ്ധതി നടപ്പിലാക്കുന്നതിനോ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ഒരു ഇടപെടലും നടത്തുന്നില്ല എന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു. സമരസമിതി സംസ്ഥാന ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ സോയ.കെ.എല്‍., എസ്.സുധികുമാര്‍, വി.വിനോദ്, ഡോ.സി.ഉദയകല, എം.എം.നജീം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ.നിസാറുദ്ദീന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
വിവിധ ജില്ലകളില്‍ നടന്ന ധര്‍ണ്ണ കൊല്ലത്ത് കെ.പി.ഗോപകുമാര്‍, പത്തനംതിട്ടയില്‍ എം.എസ്.ബിമല്‍കുമാര്‍, ആലപ്പുഴയില്‍ ഡോ.ജെ.ഹരികുമാര്‍, കോട്ടയത്ത് എസ്.സജീവ്, ഇടുക്കിയില്‍ എം.എസ്.സുഗൈദകുമാരി, എറണാകുളത്ത് ഡോ.വി.എം.ഹാരിസ്, തൃശ്ശൂരില്‍ വി.സി.ജയപ്രകാശ്, പാലക്കാട് പി.എസ്.സന്തോഷ്‌കുമാര്‍, മലപ്പുറത്ത് കെ.മുകുന്ദന്‍, കോഴിക്കോട് കെ.കെ.സുധാകരന്‍, വയനാട് ടി.കെ.അഭിലാഷ്, കണ്ണൂരില്‍ എം.വിനോദ് കാസര്‍ഗോഡ് നരേഷ്‌കുമാര്‍ കുന്നിയൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

News Desk

Recent Posts

മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി.

മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…

2 hours ago

പി.വി.അൻവർ രാജിവയ്ക്കും. തൃണമൂൽ ബന്ധം രാജിവച്ചേ പറ്റു.

തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…

2 hours ago

അയൽവാസികൾ തമ്മിലുണ്ടായ തർക്കo,കടപ്പാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു.

കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…

3 hours ago

മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ദേശീയ യുവജന ദിനാചരണം നടത്തി.

മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…

3 hours ago

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

12 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

13 hours ago