Categories: New Delhi

ജീവനക്കാർക്ക്‌ 4000 രൂപ ബോണസ്‌ 2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.

News Desk

Recent Posts

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

9 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

9 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

9 hours ago

തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…

9 hours ago

സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.

ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…

9 hours ago

കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു.

കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…

9 hours ago