Categories: New Delhi

നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍.

പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.

പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം, അടൂര്‍ നഗരസഭകള്‍, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങള്‍.

News Desk

Recent Posts

നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.

കോട്ടയം:നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.കോട്ടയം മെഡിക്കൽ കോളേജിലെ സ്ഥിരം ജീവനക്കാരനല്ലാത്ത നേഴ്സിംഗ് പരിശീലനത്തിനെത്തിയ…

5 hours ago

പട്ടികജാതി സ്ത്രീപക്ഷം സമൂഹത്തിന്റെ ഭാഗo.

തളിപ്പറമ്പ:പട്ടികജാതി സ്ത്രീപക്ഷം സമൂഹത്തിന്റെ ഭാഗമാണെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അഭിപ്രായപ്പെട്ടു.ഭാരതീയ പട്ടിക ജനസമാജം കണ്ണൂർ ജില്ലാ മഹിളാ…

6 hours ago

തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.

തളിപ്പറമ്പ:തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ നിന്നും…

6 hours ago

കേന്ദ്രസർക്കാർ പ്രഖ്യാപനം ആശാവർക്കർമാരുടെ സമരത്തിൻ്റെ നേട്ടം.

തിരുവനന്തപുരം  : ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കും എന്ന് പാർലമെൻറിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിൻ്റെ നേട്ടമാണെന്ന്…

6 hours ago

” 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി”

കൊല്ലം: അഞ്ചൽ ഏരൂരിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ അജീന…

11 hours ago

“മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ നടന്നു”

മഹിളാസംഘം അഞ്ചൽ മണ്ഡലംതല പ്രവർത്തക കൺവെൻഷൻ അഞ്ചലിൽ നടന്നു. അഞ്ചൽ മണ്ഡലത്തിലെ 12 ലോക്കൽ കമ്മറ്റിയിൽ നിന്നും 10 പ്രധാന…

12 hours ago