ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്നും രാജ്യത്തെ പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങൾ വിസ്മരിച്ചുള്ള ബജറ്റാണ് നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ചതെന്നും ഇടതുപാർട്ടികൾ. ജനവിരുദ്ധ ബജറ്റ് നിർദേശങ്ങൾക്കെതിരെ ഈമാസം 14 മുതൽ 20 വരെ സിപിഐ, സിപിഐ(എം), സി പിഐ(എംഎൽ), ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും.
രാജ്യം നേരിടുന്ന ഗുരുതര വിഷയങ്ങളും പണപ്പെരുപ്പവും വിലക്കയറ്റവും അഭിസംബോധന ചെയ്യുന്ന യാതൊരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൗരന്മാരുടെ വാങ്ങൽ ശേഷി നഷ്ടമായത് ജീവിതം ദുരിതപൂർണമാക്കുകയാണ്. തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സമ്പന്ന വർഗ താല്പര്യം സംരക്ഷിക്കുന്ന നയമാണ് മോഡി സർക്കാർ ബജറ്റിലുടെ അവതരിപ്പിച്ചിരിക്കുന്നത്.
കോർപറേറ്റ് കമ്പനികൾക്കും സമ്പന്നർക്കും ആനുകൂല്യം വാരിക്കോരി നൽകുന്ന സമീപനമാണ് കാഴ്ചവയ്ക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് അടിയറ വെയ്ക്കുന്ന പതിവ് രീതിയിലും മാറ്റംവരുത്തിയിട്ടില്ല. വൈദ്യുതി മേഖലയും സ്വകാര്യവൽക്കരിക്കാനുള്ള ഊർജിത ശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നത്. ഭക്ഷ്യ സബ്‌സിഡി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, കർഷകക്ഷേമം, ആരോഗ്യം, ഗ്രാമീണ വികസനം സാമൂഹ്യ സുരക്ഷാ പദ്ധതി തുടങ്ങി പൗരന്മാരുടെ നിത്യജീവിത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ബജറ്റ് ശ്രദ്ധ നൽകിയിട്ടില്ല. നഗരവികസനവും മോഡി ഭരണത്തിൽ സ്തംഭിച്ചു.
പാർശ്വവൽകൃത ജനവിഭാഗം ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചതി ലൂടെ പദ്ധതിയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമി ക്കുന്നത്. ആദായനികുതി പരിധി 12 ലക്ഷ മായി വർധിപ്പിച്ചത് സമൂഹത്തിലെ ചെറി യൊരു വിഭാഗത്തിന് മാത്രമാണ് ഗുണകര മാകുക. ജനസംഖ്യയിലെ ഭൂരിപക്ഷവും കുറ ഞ്ഞ വേതനത്തിലും അടിസ്ഥാന സൗകര്യ ലഭ്യതയില്ലായ്മയിലും ദുരിതത്തിലാണ്. ബജറ്റ് നിർദേശങ്ങൾ പാർട്ടികൾ പൂർണമായി തള്ളിക്കളയുന്നതായും നേതാക്കൾ പറഞ്ഞു.
രാജ്യത്തെ 200 ഓളം വരുന്ന സമ്പന്നർക്ക് നാല് ശതമാനം സ്വത്ത് നികുതി ഏർപ്പെടുത്തുക, കോർപറേറ്റ് നികുതി ഉയർത്തുക, കാർഷികോല്പന്നങ്ങൾക്ക് താങ്ങുവില പരിരക്ഷ ഉറപ്പുവരുത്തുക, വിവാദ നാഷണൽ പോളിസി ഫ്രെയിംവർക്ക് ഓൺ അഗ്രികൾച്ചറൽ മാർക്കറ്റിങ് കരട് നിയമം ഉപേക്ഷി ക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം റദ്ദാക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക, വാർധക്യകാല പെൻഷനും മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകളും വർധിപ്പിക്കുക, ഭക്ഷ്യ സബ്‌സിഡി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം എന്ന് സിപിഐ ജനറൽ സെക്ര ട്ടറി ഡി രാജ, സിപിഐ(എം) പോളിറ്റ് ബ്യൂ റോ അംഗം പ്രകാശ് കാരാട്ട്, സിപിഐ(എം എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് നേതാവ് ഡി ദേവരാജൻ എന്നിവർ പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.