ഭാര്യയേയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം യുവാവ് പോലീസിൽ കീഴടങ്ങി. വൈക്കം മറവൻതുരുത്ത് ശിവപ്രസാദത്തിൽ ഗീത (60),
മകൾ ശിവപ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറോടെ മറവന്‍തുരുത്ത് വാളോര്‍മംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
കൊലയ്ക്ക് ശേഷം നാലു വയസുള്ള മകൾക്കൊപ്പം മരുമകന്‍ നിധീഷ് (39) നേരേകടവിലെ ബന്ധു വീട്ടിലെത്തിയപ്പോൾ വസ്ത്രത്തിൽ ചോര പുരണ്ടിരിക്കുന്നതു കണ്ട് ബന്ധുക്കൾ ചോദിച്ചപ്പോഴാണ് ഇയാൾ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്.
പിന്നീട് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാൾ പോലീസിൽ കീഴടങ്ങി. കൈയ്ക്ക് പരിക്കേറ്റ നിധീഷിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിവപ്രിയയെ കട്ടിലിലും ഗീതയെ നിലത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുറച്ചുനാളുകളായി കുടുംബവുമായി അകന്നുകഴിയുന്ന നിധീഷ് ഉദയനാപുരം നേരേകടവ് ഭാഗത്ത് മാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാല് വയസുളള പെൺകുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ട് പോയി. കനത്ത മഴയായിരുന്നതിനാല്‍ സമീപവാസികള്‍ ആരുംതന്നെ സംഭവം അറിഞ്ഞില്ല.
കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമിക നിഗമനം..
വൈക്കം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…