രാജ്യം പ്രത്യേക ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭരണഘടനാവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ സുപ്രീംകോടതി ആവര്‍ത്തിച്ച് താക്കീത് ചെയ്യുകയാണ്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ട ശേഷവും ആസാമില്‍ 47 വീടുകള്‍ ഇടിച്ചു നിരത്തുകയുണ്ടായി. ഗുജറാത്തില്‍ 36 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തിയതിനെതിരെ ഇന്നലെ സുപ്രീംകോടതി വീണ്ടും ഇടപെടുകയുണ്ടായി. ഇടിച്ച വീടുകള്‍ക്ക് പകരം വീടുവച്ചു നല്‍കണമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കുകയുണ്ടായി. ജോയിന്റ് കൗണ്‍സില്‍ ദക്ഷിണ മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് കോവളത്ത് വി.ആര്‍.ബീനാമോള്‍ നഗറില്‍ (ദീപ ആഡിറ്റോറിയം ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണെന്നും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയുമാണ്. സംസ്ഥാന സര്‍ക്കാരുകളോടും വിവേചനപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷവും പ്രത്യേക സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ആന്ധ്രാപ്രദേശിനും പ്രത്യേക സഹായം നല്‍കിയപ്പോഴും കേരളം അവഗണിക്കപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥന്‍ ഫാസിസ്റ്റ് സംഘടനയുടെ നേതാക്കളുമായി ആവര്‍ത്തിച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയമായി ചേരിതിരിവിന് ശ്രമിക്കുന്നവരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള മാധ്യമങ്ങളുടെ ഹീന ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷനായി. മുന്‍ ജനറല്‍ സെക്രട്ടറി എന്‍.അനന്തകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ പി.എസ്.സന്തോഷ്‌കുമാര്‍, വൈസ് ചെയര്‍മാന്‍മാരായ എം.എസ്.സുഗൈതകുമാരി, വി.സി.ജയപ്രകാശ്, സംസ്ഥാന സെക്രട്ടറിമാരായ കെ.മുകുന്ദന്‍, എസ്.സജീവ്, എം.എം.നജീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘടനാ ചരിത്രത്തെ കുറിച്ച് ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയിസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സസി..ആർ.ജോസ് പ്രകാശ് ക്ലാസെടുത്തു. ജീവിതം എത്ര സുന്ദരം – എന്ന വിഷയത്തിലധിഷ്ഠിതമായി പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Dr. LR .മധുജനും സംഘടന ലക്ഷ്യവും നൈതികതയും എന്ന വിഷയത്തിൽ ചെയർമാൻ കെ.പി.ഗോപകമാറും ഫണ്ട് അക്കൗണ്ടി ഗിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എസ്.സജീവും ക്ലാസെടുത്തു
നാളെ ഭക്ഷ്യമന്ത്രി സ.GR. അനിൽ ജനകീയ സർക്കാരും ജനപക്ഷ കേരളവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഭാവി പരിപാടികൾ സംബന്ധിച്ച് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗ ലും പുതിയ കാല നേത്യത്വത്തെ സംബന്ധിച്ച് പ്രസാദ് നാരായണനും ക്ലാസെടുക്കും.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ മേഖലാ ഭാരവാഹികളും ജില്ലാ ഭാരവാഹികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പ് ലീഡറായി കോട്ടയം ജില്ലാ സെക്രട്ടറി സ.പി.എൻ.ജയപ്രകാശും ഡെപ്യൂട്ടി ലീഡർമാരായി ആലപ്പുഴ സിവിൽ സ്റ്റേഷൻ മേഖലാ സെക്രട്ടറി സ.ജയചന്ദ്രനും കോതമംഗലം മേഖലാ സെക്രട്ടറി സ. ചിത്രയും പ്രവർത്തിച്ചു.
കൊച്ചി : കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്നും കാൽ…
തിരുവനന്തപുരം: ഗവർണർ ചുമതലയൊഴിഞ്ഞു രാജ്ഭവനിൽ നിന്ന് മടങ്ങുമ്പോഴും ആരിഫ് മുഹമ്മദ് ഖാനോട് അനിഷ്ടം പ്രകടമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും.അവസാന ദിവസവും ഗവർണറെ…
പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കും പോലീസിനുമെതിരെ രൂക്ഷവിമർശനം. പോലീസിൽ കാവിവൽക്കരണം ആണെന്നും ആർഎസ്എസിനെ സഹായിക്കുന്ന നിലപാട്…
സോള്‍:ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 62 പേർ മരിച്ചു. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് .വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ…
തിരുവനന്തപുരം:സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ്…
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലർ…