“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടക്കും.
വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും. രാവിലെ 10ന് ചിന്നക്കടയിൽ നടക്കുന്ന പ്രതിഷേധ പരിപാടി എൽഡിഎഫ് സംസ്ഥാന കൺവീനർ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം ഗുരുതരമായ വിവേചനവും അവഗണനയും ആണ് കാട്ടിയിരിക്കുന്നത്.ഇതിനെതിരെയാണ് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം.നാനൂറോളം പേരുടെ മരണത്തിന് കാരണമായതും ആയിരത്തിലധികം പേർക്ക് ജീവനോപാധി നഷ്ടപ്പെട്ടതുമായ ദുരന്തത്തെ ലാഘവത്തോടെയും അവഗണനയോടു കൂടിയുമാണ് കേന്ദ്രസർക്കാർ കാണുന്നത്. ഇനിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുകയാണ്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്‌റ്റിൽ തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര ദേശീയ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും ദേശീയ ദുരന്ത്രപതികരണ നിധിയിൽ നിന്നും സഹായം ലഭിക്കുമായിരുന്നു. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ മുമ്പ് തയാറായിട്ടുണ്ട്.ലോക ജനതയെ ഞെട്ടിച്ച മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സംഭവത്തോടും ബാധിതരെയും കേരളത്തെയും അവഗണിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ യും പ്രതിഷേധം ശക്തമാക്കാനുമാണ് എൽഡിഎഫ് തീരുമാനം. കൊല്ലത്തു നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ആയിരക്കണക്കിന് എൽഡിഎഫ്എൻ്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും പ്രവർത്തകർ അണിനിരക്കുമെന്നും കേരളത്തോട് വിവേചനം പുലർത്തുന്ന കേന്ദ്ര സമീപനങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എൽഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാനും എൽഡിഎഫ് ജില്ലാ കൺവീനർ PS സുപാൽ MLA അഭ്യർത്ഥിച്ചു.

News Desk

Recent Posts

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

33 minutes ago

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…

54 minutes ago

വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ടൂറിസ്റ്റ് ബസ് ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…

2 hours ago

ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…

2 hours ago

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

6 hours ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

10 hours ago