ഓച്ചിറ:മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പിടിയിലായി. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തിൽ മണിയൻ മകൻ ഉണ്ണികുട്ടൻ (33) ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഒക്‌ടോബർ 30 ന് വവ്വക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നൽകി ഒരു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻ പിള്ള എസ്.ഐ നിയാസ്, എസ്.സിപിഒ മാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചേർത്തല :കരം അടച്ച രസീതിൻ്റെമോഡൽ ക്ഷണക്കത്ത് മായി റവന്യൂ ജീവനക്കാരൻ. ഇത് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഇത്തരം വ്യത്യസ്ഥമായ…
തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ്…
മോസ്‌കോ:റഷ്യൻ ആയുധവിദഗ്ധനും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ മിഖൈൽ ഷാറ്റ്‌സ്‌കി വെടിയേറ്റു മരിച്ചു. വെടിയേറ്റ് വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം…
തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക്…
വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'അങ്കമ്മാൾ', പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിച്ചതിന് നിരൂപക…
തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ…