Categories: New Delhi

കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും,

കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും, ഞാൻ വെളിപ്പെടുത്തി കഴിയുമ്പോൾ എൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് രക്ഷപ്പെടാൻ.ശോഭാ സുരേന്ദ്രൻ തന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ആണ് തിരൂർ സതീഷ് പുറത്ത് വിട്ടത്. സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടിൽ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്.ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷപദവിയിൽ താല്പര്യമുണ്ടായിരുന്നു 9 കോടി രൂപയാണ് ഓഫീസിൽ കൊണ്ടുവന്നത് സുരേന്ദ്രൻ ഒരു കോടിരൂപ തട്ടിയെടുത്തു.

കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്‍റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂർ സതീഷിന്‍റെ ആരോപണങ്ങൾ ശോഭ നിഷേധിച്ചിരുന്നു. ബിജെപി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നിൽ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ല.

തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെന്‍ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷ്. കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീഷൻ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്? ഏത് നമ്പറിൽ നിന്നാണ് സതീഷ് തന്നെ വിളിച്ചത്? അതിൻ്റെ കോൾലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രൻ .കൊടകരയിൽ പണം നഷ്ടമായപ്പോൾ ധർമ്മരാജൻ ആദ്യം വിളിച്ച സുരേന്ദ്രനെയും മകനെയും ആണ് പാർട്ടിയുടെ അധ്യക്ഷൻ ആണോകള്ളപ്പണം എടുത്തത് എന്നത് തെളിവല്ലേ . ഇപ്പോൾ അദ്ദേഹം പറയുന്നു തൻ്റെ കൈ ശുദ്ധമാണെന്ന്. എല്ലാവരുടേയും കൈ ശുദ്ധമായപ്പോൾ എൻ്റെ കൈ ആണോ ഇപ്പോൾ അശുദ്ധം. ശോഭ ചേച്ചിയുമായി ഞാൻ സൗഹൃദത്തിലാണ്. എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. ചേച്ചി ഇപ്പോൾ യാതൊന്നുമറിയില്ലെന്ന തുറന്നു പറച്ചിൽ എന്തിനുവേണ്ടിയായിരുന്നു.നല്ല ബന്ധമാണ്. പച്ചക്കള്ളമാണ് അവരിപ്പോൾ പറയുന്നത്. പാർട്ടിയിൽ നിന്ന് പോകുന്നതിനു മുമ്പാണ് ബാങ്കിൽ അവസാനമായി പണമടച്ചത് പിന്നെ എന്തിനാണ്   കളവു പറയുന്നത് എന്ന് ചോദിച്ചു സതീഷ്. ബാങ്ക് സ്റ്റേറ്റ്മെൻറ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കാണിച്ചു.പടല പിണക്കങ്ങളും വ്യക്തിഹത്യയും സമ്പത്തിൻ്റെ പിറകിലെ രഹസ്യവും മറ്റു പാർട്ടികളുടെ നിലപാടും എല്ലാം വോട്ടു രാഷ്ട്രിയം തന്നെ. ഇപ്പോൾ പല വോട്ടറന്മാരും ഉള്ളിൽ പറയുന്നത് നമ്മൾ കഴുതകൾ മാത്രമാന്നെന്ന് സ്വയം കരുതി സമാധാനിക്കാം.

News Desk

Recent Posts

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ്…

6 hours ago

റഷ്യൻ ആയുധവിദഗ്ധൻ വെടിയേറ്റു മരിച്ചു .

മോസ്‌കോ:റഷ്യൻ ആയുധവിദഗ്ധനും പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ മിഖൈൽ ഷാറ്റ്‌സ്‌കി വെടിയേറ്റു മരിച്ചു. വെടിയേറ്റ്‌ വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം…

6 hours ago

സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക്…

6 hours ago

അങ്കമ്മാൾ: പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ .

വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'അങ്കമ്മാൾ', പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിച്ചതിന് നിരൂപക…

7 hours ago

ശനി അവധി ഐ ടി ഐ അധ്യാപകർക്കും അനുവദിക്കണം: ഐ ടി ഡി ഐ ഒ

തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ…

7 hours ago

“92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”

ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍…

9 hours ago