Categories: New Delhi

ഒരുമിച്ച് മടക്കം…. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. കണ്ണീരോടെ വിടനല്‍കാന്‍ കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്.
അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.

News Desk

Recent Posts

യോജിച്ച പണിമുടക്കിന് എല്ലാ സംഘടനകളും തയ്യാറാകണം.എ.എം. ജാഫർഖാൻ.

കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി…

8 hours ago

അച്ഛൻ സമാധിയായെന്നു മക്കൾ. കൊലപാതകമെന്ന് നാട്ടുകാർ.

അച്ഛന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചു' 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം…

8 hours ago

തമിഴ്നാട്ടിൽ പൊങ്കൽ അവധിയിൽ സർക്കാർ ജീവനക്കാർ, ഇനി ജനുവരി 20 ന് ഓഫീസിലെത്തിയാൽ മതി.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ'…

9 hours ago

ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുന്നു. ഏപ്രിൽ 11-ന് പാർലമെൻ്റിലേക്ക് മാർച്ചും ധർണയും.

കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ…

10 hours ago

എംആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവ്.

തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…

12 hours ago

മടവൂർ പ്രദേശത്തെ ദുഃഖത്തി ലാഴ്ത്തി കൃഷ്ണേന്ദുവിൻ്റെ അപകട മരണം.

മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…

12 hours ago