ഡൽഹിയിൽ ജനവിധി ആരെ തുണയ്ക്കും?

ന്യൂദില്ലി:ഡൽഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും എ.എ പി യും തമ്മിലാണ് പ്രധാന മത്സരം. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾ രംഗത്ത് ഉണ്ടെങ്കിലും മത്സരം ബിജെപിയും എ.എ പി യും തമ്മിൽ ആയിരിക്കുമെന്നുള്ളതാണ് അവസാന വട്ടപ്രചരണങ്ങൾ അവസാനിക്കുമ്പോൾ തെളിയുന്ന ചിത്രം. കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്നുള്ളതും ആപ്പിന് അനുകൂലമായ ഘടകമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ പി എഴ് സീറ്റുകൾ വിജയിക്കുക വഴി മൊത്തം സീറ്റും കൈക്കലാക്കിയ ആത്മവിശ്വാസവുമായാണ് കളത്തിലിറങ്ങുന്നത്. ഹരിയാനയിലും,മഹാരാഷ്ട്രയിലും പയറ്റിയ അതേ തന്ത്രം തന്നെയായിരിക്കും ദില്ലി ഇലക്ഷനിലും അവർ നടപ്പാക്കുക.

കോൺഗ്രസും എ എ പി യും ഒന്നിച്ച് മൽസരിച്ചിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് ബി.ജെ പി യെ തളയ്ക്കാമായിരുന്നു. എന്നാൽ ആദ്യം തന്നെ ഇന്ത്യ മുന്നണിയിലെ കക്ഷികൾ വട്ടം പിരിഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ആദ്യപകുതിയിൽ ആവേശം നിറച്ചെങ്കിലും അവസാനലാപ്പിൽ അവർ ഏറെ പിന്നിലായി. എ എ പി ജയിക്കരുത് എന്ന് രഹസ്യമായി ആഗ്രഹിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹൂൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഗ്ലാമർ നഷ്ടപ്പെടുമെന്ന കണക്ക് കൂട്ടൽ അവർക്കുണ്ട്.
പഞ്ചാബിൽ എ എ പി യുടെ പ്രകടനം കോൺഗ്രസ് കണ്ടതാണ്. ഇങ്ങ് ദില്ലിയിലും അങ്ങനെ വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോൺഗ്രസിൻ്റെ മുന്നോട്ടു പോക്കിനെ ആയിരിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കുറേക്കാലമായി രാഹുൽ ഗാന്ധി ഉടുപ്പിടാൻ തുടങ്ങിയിട്ട്, പ്രിയങ്കയും ഉടുപ്പിട്ടു കഴിഞ്ഞു. ഈ സാഹചര്യം നിലനിൽക്കെ ദില്ലിയിൽ കെജ്‌രിവാൾ രക്ഷപ്പെട്ടാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് രാഹൂൽ ഗാന്ധിയെ തന്നെയാകും.
ദില്ലി പിടിക്കുക എന്നാൽ മറ്റു സംസ്ഥാനങ്ങളിലും എ.എ പി ക്ക് അത് ഗുണകരമാണ്. കോൺഗ്രസിന് തലവേദനയും. കോൺഗ്രസ് ഒരു മൽസരമെ കാഴ്ചവയ്ക്കുന്നില്ല. അമിത്ഷായുടെ തന്ത്രങ്ങളാണ് ബി.ജെ പി യുടെ മുതൽക്കൂട്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവർ ആരെയും ഉയർത്തി കാട്ടിയിട്ടില്ല. വോട്ടറന്മാരെ ബി.ജെ പി ഭീഷണിപ്പെടുത്തുന്നതായി ഇപ്പോൾ തന്നെ കെജ്‌രിവാൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ബി.ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന ആരോപണം തുടങ്ങി കഴിഞ്ഞു.ഗൂണ്ടായിസമാണ് ബി.ജെ പി നടത്തുന്നത്.അതിനാൽ ഞങ്ങൾ രഹസ്യ ക്യാമറകൾ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന് ഒന്നും പറയാനില്ല അവസാന വട്ട പ്രചരണങ്ങളിൽ രാഹൂൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സാന്നിധ്യം കാണാനായില്ല. ദില്ലി എല്ലാവർക്കും പരീക്ഷണം തന്നെയാണ്, ഇടത്തട്ടുകാർ, സാധാരണ ചേരിനിവാസികൾ ഒക്കെ ആരോടൊപ്പം നിൽക്കുന്നു എന്നതാകും അവസാനം ഫലം നിശ്ചയിക്കുക. സോഷ്യൽ ഇൻജിനിയറിംഗ് വേണ്ടത്ര ഗുണകരമാകില്ല. ഇക്കണോമിക്സ് ഇൻജിനിയറിംഗ് മാത്രമാകും ദില്ലിയിൽ വിപ്ലവം സൃഷ്ടിക്കുക.

News Desk

Recent Posts

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…

9 hours ago

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

23 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

2 days ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

2 days ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago