Categories: New Delhi

“ഇനി പണിയാകും, ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ്പ് “

തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ് ആപ്. പെൻഷൻ വിതരണം ചെയ്യുന്ന ഫോട്ടോ ആപ്പിൽ അപ്-ലോഡ് ചെയ്യുന്ന രീതിയിലാകും പ്രവർത്തനം

സഹകരണ ബാങ്ക് ഏജൻ്റുമാരാണ് ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് വിതരണം ചെയ്തത്. എന്നാൽ മരിച്ചവരുടെ പേരിലടക്കം നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നതിൽ തട്ടിപ്പ് നടക്കുന്നുണ്ട് എന്നാണ് ആക്ഷേപം.. ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കാനാണ് മൊബൈൽ ആപ്പ് തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത് ..നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തണം . ഇത് പുതിയ പെൻഷൻ ആപിൽ അപ്-ലോഡ് ചെയ്യണം .. മുഖം തിരിച്ചറിയാനുള്ള ഫെയ്സ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറും ആപ്പിൽ ഉൾപ്പെടുത്തിയേക്കും. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പും , സഹകരണ വകുപ്പുമായി ആലോചിച്ചാണ് നടപ്പാക്കുന്നത്. ആപ്പ് തയ്യാറാക്കുന്നതിന്റെ ചെലവടക്കം പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം

News Desk

Recent Posts

പെൺകുട്ടിയെ ഓച്ചിറയിൽ വച്ച് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

17 minutes ago

അഭിഭാഷക പെൻഷൻ: റിപ്പോർട്ട് തേടി,അഡ്വ.പി.റഹിം നൽകിയ നിവേദനത്തിന് നിയമ വകുപ്പ് നൽകിയ മറുപടി.

തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…

1 hour ago

ഓൺലൈൻ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…

2 hours ago

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…

10 hours ago

“ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു:ഒരാളെ രക്ഷപ്പെടുത്തി”

തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍…

12 hours ago

“സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി”

ന്യൂഡെൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ…

12 hours ago