ഷൊർണൂരിലെ റെയിൽവേ പാലത്തിൽ ശുചീകരണജോലി ചെയ്തു കൊണ്ടിരുന്ന നാല് തൊഴിഴിലാളികൾ തീവണ്ടിയിടിച്ചു മരിച്ച സംഭവം റയിൽവേയുടെ കുറ്റകരമായ സുരക്ഷവീഴ്ചയാണെന്ന് എ.ഐ.ടി യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പ്രസ്താവിച്ചു. ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാ ജോലിക്കുള്ള ലക്ഷക്കണക്കിന് ഒഴിവുകൾ നിയമനം നടത്താത്തതുമൂലമാണ് ആവർത്തിച്ചുള്ള അപകടങ്ങൾ റയിൽവേയിൽ ഉണ്ടാകുന്നത്. റയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കരാർ അടിസ്ഥാനത്തിൽ ചെയ്യിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് റയിൽവേ ഒഴിഞ്ഞുമാറുന്ന നടപടി അവസാനിപ്പിക്കണമെന്നും,ട്രാക്കുകൾ വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം റയിൽവേയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.