തിരുവനന്തപുരം: മെഡിസെപ്പ് ഒന്നാം ഘട്ടം നടപ്പാക്കിയപ്പോൾ അതിൽ കടന്നു കൂടിയ അപാകതകൾ പരിഹരിച്ച് രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചു, സമിതി അധ്യക്ഷസ്ഥാനത്തേക്ക് ഡോ ശ്രീറാം വെങ്കട്ടരാമനെ നിയോഗിച്ചു. രാജ്യത്ത് തന്നെ നടപ്പിലാക്കിയ ഒരു വലിയ പദ്ധതിയാണ് കേരള സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയമെഡിസെപ്പ് പദ്ധതി. എന്നാൽ ആദ്യമൊക്കെ പദ്ധതി താളം തെറ്റാതെ പോയി എല്ലാ ആശുപത്രികളിലും ചികിൽസ നൽകി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻമാറി. ഇപ്പോൾ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമായി മെഡിസെപ്പ് ചുരുങ്ങി. ഇത് ജീവനക്കാർക്കിടയിലും പെൻഷൻകാർക്ക് ഇടയിലും സർക്കാരിന് വലിയ വിമർശനം കേൾക്കേണ്ടി വന്നു. പദ്ധതി നടത്തിപ്പുകാരയ ഓറിയൻ്റെൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂണിൽ അവസാനിക്കാനിരിക്കെയാണ് പദ്ധതിയിലെ പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ തീരുമാനം. എന്നാൽ പെൻഷൻകാരോട് കാട്ടുന്ന അവഗണ വളരെ വലുതാണെന്ന് പെൻഷൻ സംഘടനകളുടെ അഭിപ്രായം. ജീവനക്കാർക്ക് നൽകുന്ന സേവനങ്ങൾക്ക് ഒപ്പം പെൻഷൻകാരേയും ഉൾപ്പെടുത്തണം. എന്നാൽ ജീവനക്കാരുടെ അഭിപ്രായം ഈ പദ്ധതി പ്രയോജനപ്പെടുത്തണമെങ്കിൽ എല്ലാ ആശുപത്രികളിലും സേവനം കിട്ടണം. പ്രീമിയം തുറ കുറച്ചു കൂട്ടിയാലും കുഴപ്പമില്ല എന്നതാണ് ജീവനക്കാർ പറയുന്നത്. ഏതായാലും പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചസമിതിയിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ സംഘടനകൾക്ക് പ്രതിഷേധമുണ്ട്. പങ്കാളിത്തപെൻഷൻ പദ്ധതി സമിതി റിപ്പോർട്ട് പോലെയാകാതിരുന്നാൽ മതിയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. ഏതായാലും കാത്തിരുന്ന് കാണാം. മെഡിസെപ്പ് താൽപ്പര്യമില്ലാത്തവരെ ഒഴിവാക്കുന്നതും ചിന്തിക്കാവുന്നതാണ്.
തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ്…
മോസ്‌കോ:റഷ്യൻ ആയുധവിദഗ്ധനും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ മിഖൈൽ ഷാറ്റ്‌സ്‌കി വെടിയേറ്റു മരിച്ചു. വെടിയേറ്റ് വീണുകിടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം…
തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക്…
വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'അങ്കമ്മാൾ', പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിച്ചതിന് നിരൂപക…
തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ…
ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍…