Categories: New Delhi

പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം.ഡിജിപിക്ക് അതൃപ്തിയുണ്ട്.

എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.ഷെയ്ക് ദർവേഷ് സാഹിബ് (ഡിജിപി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർ ക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

ഡിജിപിക്ക് അതൃപ്തിയുണ്ട്.

എന്നാൽ ഇദ്ദേഹത്തെ മാറ്റി നിർത്താതെ അന്വേഷിക്കാനുള്ള തീരുമാനം എടുക്കാൻ എന്താണ് പ്രേരണ. പി. ശശിയും ആരോപണ വിധേയനാണ്. സംസ്ഥാന പോലീസ് മേധാവിക്കും ഈ കാര്യത്തിൽ അതൃപ്തി ഉണ്ട് – ഡി.ജി പി പറയുന്ന പലരേയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതു മാത്രമല്ല. എ.ഡി ജി പി യെക്കാൾ താഴ്ന്ന ആളുകളാണ് അന്വേഷണ സംഘത്തിലുള്ളത് എന്നതും എടുത്ത് പറയേണ്ടതാണ്. പി.വി അൻവറിൻ്റെ തുറന്നു പറച്ചിൽ പാർട്ടിയിൽ കടുത്ത വിമർശനമുണ്ട്. എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിലും അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട ആളുകളിലും എത്തിക്കാതെ തുറന്നു പറഞ്ഞത് തന്നെ പൊതു സമൂഹത്തിൻ്റെ മുന്നിൽ വകുപ്പിനെ കരി തേച്ചു കാണിക്കാനാണ് അൻവർ ശ്രമിച്ചത് എന്നതാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരിലും ഉള്ളത്. എന്നാൽ അൻവർ ഇന്ന് മുഖ്യമന്ത്രിയെക്കാണും, എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽഅൻവറിനെ തള്ളിപ്പറഞ്ഞാൽ അൻവറിന്റെ അവസ്ഥ പരിതാപകരമാകും. ഈ സാഹചര്യത്തിൽ എന്തും സംഭവിക്കാം,

News Desk

Recent Posts

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

7 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

8 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

8 hours ago

തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…

8 hours ago

സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.

ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…

8 hours ago

കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു.

കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…

8 hours ago