കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് മുഴങ്ങിയത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്റായാണ് വന്നത്. വൈകുന്നേരം സമയമായതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് കേട്ട് എന്തു ചെയ്യണം എന്നറിയാതെ യാത്രക്കാർ ആകെ അങ്കലാപ്പിലായി.
പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍…
ചെങ്ങന്നൂർ - കന്യാകുമാരി KSRTC ബസ്സ് അഴകിയമണ്ഡപത്തിന് സമീപം അപകടത്തിൽപ്പെട്ടു. അളപായമില്ല.. കുമാരകോവിലിൽ കാവടി ആയതിനാൽ വണ്ടി റൂട്ട് മാറ്റിയാണ്…
കൊല്ലം പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രാജ്കുമാർ(28)…
വാഹനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൽ കൂടി ഓച്ചിറ പോലീസിന്റെ പിടിയിലായി.…
പ്രകൃതിദുരന്തത്തില്‍ ഉഴറുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരു ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റ് 'ദുരന്തനിവാരണ നിയമം…