ശ്രീനഗർ: ജനാധിപത്യ പ്രക്രിയയിലൂടെ ഭൂരിപക്ഷ വോട്ടറന്മാരുടെ സഹായത്തോടെ ജമ്മു കാശ്മീരിൽ വീണ്ടും ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻ്റ് അധികാരത്തിൽ വന്നു. കേന്ദ്രഭരണപ്രദേശമെന്നത് മാറ്റി സംസ്ഥാന പദവി നൽകണമെന്ന് നിയമസഭയിൽ ഭൂരിപക്ഷ അഭിപ്രായം വന്നു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രിയേയും അഭ്യന്തരമന്ത്രിയേയും കണ്ടു സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രം അത് തത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഇപ്പോൾ അന്യ സംസ്ഥാനത്തെ ജനങ്ങളെ വെടിവെച്ച് കൊല്ലുന്ന പ്രവണത കൂടി വരുകയാണ്. തദ്ദേശിയരായവർ ഭീകരവേഷമണിഞ്ഞ് ഈ കൃത്യം നിർവ്വഹിക്കുന്നത്. ഒരുപക്ഷേ പകിസ്ഥാൻ്റെ സഹായം ഒരു പരിധിവരെ ഉണ്ടാകാം എന്നാൽ ഭീകരരായി വരുന്നവർ അന്യ നാട്ടുകാരോട് കാട്ടുന്ന ക്രൂരത അവർ എല്ലാവരും മടങ്ങിപ്പോകണമെന്നും ഞങ്ങൾക്ക് ഇവിടെ ഭീകരപ്രവർത്തനം സ്വതന്ത്രമായി നടത്തണമെന്നും ഉള്ള ആഗ്രഹമായിരിക്കും ജമ്മു കാശ്മീരിൽ നാട്ടുകാരല്ലാത്ത പതിനായിരക്കണക്കായിട്ടുള്ള വിവിധ തൊഴിലെടുത്തുന്ന തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു. കൂടുതൽ പേർ കാശ്മീരിലെത്തുന്നുണ്ട്. ടൂറിസ്റ്റുകളുടെ അമിതമായ വരവും കാശ്മീരിന് കൂടുതൽ ഗുണകരമാകുന്നുണ്ട്. ഈ അവസരത്തിൽ സംസ്ഥാനത്തിനുള്ളിൽ ഇത്തരം അക്രമങ്ങൾ നടത്തി ആശാന്തി വരുത്താനുള്ള നീക്കങ്ങളെ തടയാൻ സംസ്ഥാന ഭരണകൂടവും കേന്ദ്രവും ഒറ്റെക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഇനിയും ഒരു ആശാന്തിയുടെ നാൾ അവിടെ ഉണ്ടാകരുത് കടുത്ത നടപടികൾ സ്വീകരിക്കണം ഇന്നലെ ഭീകരർ നടത്തിയ ആക്രമണം താഴെ വായിക്കാം……
ബുദ്ഗാമിൽ ഭീകരരുടെ വെടിവെയ്പ്പ്. ജലശക്തി വകുപ്പിലെ ജീവനക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. 25 വയസ്സുകാരായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളായ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് വെറും 12 ദിവസം മാത്രം പിന്നിടവേയാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം ഉണ്ടാകുന്നത്. ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും കൃത്യമായ പാക്കേജ് നടപ്പിലാക്കുകയും വേണം.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…