കേരള സര്‍ക്കാര്‍ ആറുമാസക്കാലം നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും പൊതു പരിസരങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കിക്കൊണ്ട് ഒരു നവകേരളം സാധ്യമാക്കാന്‍ നഗര ഗ്രാമസഭകളും കൈകോര്‍ക്കുന്നതോടൊപ്പം പുതിയ തലമുറയെ കൂടി ക്യാമ്പയിനിലേക്ക് കൊണ്ടുവരണമെന്നും അതിനായി കേരളം ഒന്നിക്കണമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു.എന്റെ നാട് സുന്ദര ദേശം എന്ന പേരില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനം ഒട്ടാകെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനംതിരുവനന്തപുരം ശംഖുംമുഖം കടല്‍ തീരത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിച്ചു. പൊതു പരിസരങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കിക്കൊണ്ട് ഒരു നവകേരളം സാധ്യമാക്കാന്‍ നഗര ഗ്രാമസഭകളും കൈകോര്‍ക്കുന്നതോടൊപ്പം പുതിയ തലമുറയെ കൂടി ക്യാമ്പയിനിലേക്ക് കൊണ്ടുവരണമെന്നും അതിനായി കേരളം ഒന്നിക്കണമെന്നും മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു.പ്ലാസ്റ്റിക് ഉപയോഗശേഷം കൈകാര്യം ചെയ്യുന്ന രീതി മാറണം. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. ഉപയോഗം കഴിഞ്ഞ് പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്ന ശീലം മാറണമെങ്കില്‍ മാലിന്യ സംസ്‌കരണം പാഠ്യ പദ്ധതിയുടെ ഭാഗമാകണം. തുടര്‍ച്ചയായി സമൂഹത്തില്‍ ഇടപെടുന്ന ഒരു പ്രക്രിയയായി മാലിന്യ സംസ്‌കരണം മാറുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍ക്ക് ഒരു മുഖ്യ പങ്ക് വഹിക്കാനുണ്ട് എന്നും ജോയിന്റ് കൗണ്‍സില്‍ മാതൃകാപരം ആയി ഒരു തുടര്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ചതിനെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം എം നജീം പ്രതിജ്ഞ ചൊല്ലി കൊടുത്തു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സോളമന്‍ വെട്ടുകാട്, വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ ഐറിന്‍ ദാസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ്ചെയര്‍പേഴ്‌സണ്‍ എം എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ആയ പി ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ മധു, വി ബാലകൃഷ്ണന്‍, ആര്‍.സിന്ധു, വി ശശികല, ജി സജീബ് കുമാര്‍, എസ് അജയകുമാര്‍, ടി.അജികുമാര്‍, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ പ്രസിഡന്റ് ആര്‍ എസ് സജീവ്, സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി നന്ദിപറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീച്ചുകളും കായലോരങ്ങളും ആശുപത്രികളും സിവില്‍ സ്റ്റേഷനുകളും മറ്റ് പൊതു ഇടങ്ങളും ശുചീകരിച്ചുകൊണ്ട് ജില്ലാതല ക്യാമ്പയിനുകള്‍ നടന്നു. കൊല്ലം ബീച്ചില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗ0 ആര്‍. രാജേന്ദ്രനും പത്തനംതിട്ടയില്‍ ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ഐഎഎസും ആലപ്പുഴ മാവേലിക്കര സിവില്‍ സ്റ്റേഷനില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷും കോട്ടയത്ത് അഡ്വ. വി.ബി.ബിനുവും ഇടുക്കിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും എറണാകുളം ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍ അന്‍സിയ കെഎം – ഉം, തൃശൂര്‍ ചാവക്കാട് ബീച്ചില്‍ ഗുരുവായൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ മുഹമ്മദ് അന്‍വറും പാലക്കാട് മലമ്പുഴ ഉദ്യാനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് മലപ്പുറം മഞ്ചേരി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ പി പി ബാലകൃഷ്ണനും കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി വി ഗവാസും വയനാട്ടില്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ മൂര്‍ത്തിയും കണ്ണൂരില്‍ തളിപ്പറമ്പ് ബസ്റ്റാന്‍ഡ് പരിസരത്ത് ആന്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ.മുജീബ് റഹ്‌മാനും കാസര്‍ഗോഡ് ബേക്കല്‍ ബീച്ച് പരിസരത്ത് അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഉദ്ഘാടനം നിര്‍വഹിച്ചു.
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…