Categories: New Delhi

ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.

കുരീപ്പുഴ: ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിക്ക് ലൈസൻസ് നൽകുക വഴി ജനങ്ങളുടെ നീതി നിഷേധിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ സമരത്തിലാണ് ഇന്നും പാറപ്പൊടി കൊണ്ടിറക്കുന്നത് തടയാൻ ശ്രമിക്കുകയും അഞ്ചാലുംമൂട് പോലീസ് എത്തി തടയരുത് എന്നാവശ്യപ്പെട്ടു.കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസമേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ  ഓഫീസിന് മുന്നിൽഒക്ടോബർ 4 ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും

&

അംഗൻവാടി റേഷൻകട ബസ്റ്റോപ്പ് ,കോളനി, ഹെൽത്ത് സെൻറർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സമീപം പാറപ്പൊടി അടക്കം വിപണനം നടത്തുന്ന ഇത്തരം ഒരു സ്ഥാപനം അനുവദിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പരിസരവാസികൾ മാറാരോഗങ്ങൾക്ക് അടിമയായി തീരും എന്നതിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനു പരിയായി പ്രദേശവാസികൾ സംഘടിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനും കൊല്ലം കോർപ്പറേഷനും ജില്ലാ കളക്ടർ അടക്കം നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.തുടർന്നും കോർപ്പറേഷൻ ലൈസൻസ് നടപടികളായി മുന്നോട്ട് പോകുന്നത് മനസ്സിലാക്കി ഇതിനെതിരായി കേരള ഹൈക്കോടതിയിൽ710 710 ബാർ ബാർ 24കേസ് എന്ന കേസ് ഡിവിഷൻ മുമ്പാകെ പരിഗണനയിൽ ഇരിക്കുകയാണ് ഇതിനിടയിലാണ് വളരെ തിരക്കിട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് തിരക്കിട്ട് ലൈസൻസ് നൽകിയിട്ടുള്ളത്. ഉദ്വോഗസ്ഥരെ സ്വാധീനിച്ച് ഉത്തരവ് നേടിയെടുക്കാനുള്ള  തീരുമാനം അംഗീകരിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.ഈ സമരം വിജയിക്കുo വരെ തുടരും.

News Desk

Recent Posts

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍…

3 hours ago

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

24 hours ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

1 day ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

2 days ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

2 days ago