തിരുവനന്തപുരം. പി വി അൻവർ എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലൂടെ സോളാർ വിവാദവും വീണ്ടും ചർച്ചയാകുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസിൽ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ഓഡിയോ ക്ലിപ്പിലെ വെളിപ്പെടുത്തൽ. ആരോപണം ശരിയാണെന്ന് സോളാർ പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളിൽ ഭയം ഇല്ലെന്ന് കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് കെസി വേണുഗോപാലുമായി അടുത്ത ബന്ധം എന്നാണ് പിവി അൻവർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നത്. സോളാർ പരാതിക്കാരിയും പ്രതികളും തമ്മിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് എം ആർ അജിത് കുമാർ. ജീവിക്കാൻ ആവശ്യമായ തുക വാഗ്ദാനം ചെയ്ത് സിബിഐക്ക് മുന്നിൽ പരാതിക്കാരിയെ കൊണ്ട് മൊഴിമാറ്റിച്ചതും എം ആർ അജിത് കുമാർ എന്നാണ് വോയിസ് ക്ലിപ്പിലെ വെളിപ്പെടുത്തൽ.
ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരി ശരിവച്ചു. തന്നെ സമ്മർദ്ദപ്പെടുത്തി മൊഴിമാറ്റിയെന്ന് പരാതിക്കാരി പറഞ്ഞു. വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്നും സ്വസ്ഥമായി ജീവിക്കണമെങ്കിൽ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ആരോപണങ്ങൾ കെസി വേണുഗോപാൽ എം.പി നിഷേധിച്ചു. കേരള പൊലീസും സിബിഐയും അഞ്ചുകൊല്ലം തന്റെ കേസ് അന്വേഷിച്ചതാണ്. ഇനിയും ആവശ്യമെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
പൊലീസ് തലപ്പത്തേക്ക് ലക്ഷ്യം വെച്ച് പി.വി അൻവർ എംഎൽഎ കൊളുത്തിയ തീയിൽ വീണ്ടും സോളാർ വിവാദവും കത്തുന്നു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ന്യൂഡൽഹി :ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര മണിയൂർ എളമ്പിലാട് എടത്തിൽ സ്വദേശിയും സരസ്വതി…
എറണാകുളം:വ്യാവസായിക- തൊഴിൽ മേഖലകളിൽ തൊഴിലാളി സംഘടനകൾ ഉന്നയിച്ചിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗം…
കള്ള് ഉപയോഗിക്കുന്നവരെ കുറിച്ച് അല്ല ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഗ്ലൂക്കോസിനേക്കാൾ പവർഫുൾ ആണ്. ഇളനീരിനെക്കാൾ ഔഷധവീര്യവും കള്ളിന്നുണ്ടെന്ന് ഈ പി…
കൊല്ലം:കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ…
പാലക്കാട് :- പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന, കർഷകരുടെ ജലസേചന പദ്ധതികൾ തകരാറിലാക്കുന്ന, ബ്രുവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിൻമാറണമെന്ന്…
കൊച്ചി:ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ 'മറുവശം'…