കോട്ടയം: തന്നെ ക്രമസമാധാന ചുമതലയിൽ നിന്ന്മാറ്റി നിർത്തിയേക്കുമെന്ന് സൂചന നൽകി എഡിജിപി അജിത് കുമാർ.തന്റെ 29-ാം വർഷം ആണ് പൊലീസിൽ ജോലി ചെയ്യുന്നത്.സിവിൽ പോലീസ് ഓഫീസർ എന്ന പേര് താനാണ് കൊണ്ടു വന്നത്.പല മാറ്റങ്ങൾക്കും കാരണ ക്കാരനായിട്ടുണ്ട്.പൊലീസുകാരൻ്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്പൊലീസ് സേനക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ പറയുന്നു. ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലന്നും എഡിജിപി പറഞ്ഞു.പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്.എ.ഡി.ജി.പിക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രസംഗിക്കുമ്പോഴാണ് ഇനി ഇങ്ങനെ പറയാൻ അവസരം ഉണ്ടായേക്കില്ലന്ന് അജിത് കുമാർ പറഞ്ഞത്.പി.വി അൻവറിൻ്റെ ആരോപണം കുറിക്ക് കൊണ്ടു. എന്നാൽ അൻവറിനെതിരെ പലതും ഇനി കാണാനാകും.അൻവർ അനുവർത്തിച്ച അതേ നാണയത്തിൻ തിരിച്ചടി വരും കാരണം. അദ്ദേഹം കളിച്ചത്. എ ഡിജിപിയോടാണ്. ആനപ്പക എന്നു കേട്ടിട്ടുണ്ടാവുമല്ലോ, പോലീസ് സേന എന്നും പോലീസ് സേന തന്നെയാണ്. നോവിച്ച് വിട്ടാൽ തിരിച്ചടിക്കും. പി.വി അൻവർ ഇങ്ങനെയൊരു പ്രകടനം നടത്തിയതിൻ്റെ പിന്നിലെ രഹസ്യം തേടി ആളുകൾ ഇപ്പോഴെ പാഞ്ഞു കഴിഞ്ഞു. ഇനി ആരുടെ മുന്നിലും പിന്നിലും കണ്ണുകൾ ഉണ്ടാകും. ശരി ആരുടെ പക്ഷത്താണ്. എന്നതാണ് പ്രധാനം….?
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…