ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി
”പഞ്ചാബി ഹൗസ് ” എന്ന പേരിൽ നിർമിച്ച വീടിൻ്റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പി.കെ . ടൈൽസ് സെൻ്റർ , കേരള എ.ജി. എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ് മാർബിൾ വർക്സിൻ്റെ ഉടമ കെ.എ. പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.
വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്.
ഉല്‍പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിൻ്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.
ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തീ.
കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി…
അച്ഛന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചു' 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം…
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ'…
കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ…
തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…
മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…