സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.
ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം കൂടിയാണ്.
പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികൾ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
അങ്ങനെ ഒരു സ്ഥലത്ത്നാടാടി
കളായി
ജീവിക്കുന്നരണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രാമനും കദീജയും
പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നു
മില്ലാതെ അന്നന്നത്തെ
അന്നം തേടുന്ന ഈ നാടോടികൾ, രാമനും കദിയും പ്രണയബദ്ധരായത് സ്വഭാവികം. ഒന്നിച്ചു കളിച്ചു ജീവിച്ചു പോന്നവർ. അവർക്കിടയിൽ ജാതിയോ മതമോ ഒന്നുമില്ലായിരുന്നു. ഒരു വേലിക്കെട്ടുമില്ലാതെ ജീവിച്ചു പോരുന്നതിനിടയി
ലാണ് അവരിൽപ്രണയ
ത്തിൻ്റെ വിത്തുമുളപൊട്ടുന്നത്. അതോടെ അവരുടെ ജീവിതത്തിന് പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ ഉണ്ടായി. ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങൾ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘർഷഭരിതമാ
കുന്നു.
കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ,ദുരഭിമാന പ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂട
മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങൾ ഈ വിഷയം ഏറെ വൈറലാക്കിയിരുന്നു.
നമ്മുടെ സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ഈ ചിത്രം.
താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഡോ ഹരിശങ്കറും, അപർണയുമാണ് കേന്ദ്രകഥാപാത്ര ങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കു
ന്നത്.
പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ -ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ്.
സംഗീതം. ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ,
പശ്ചാത്തല സംഗീതം. സുദർശൻ. പി.
ഛായാഗ്രഹണം – അഭിരാം സുദിൽ, ശ്രീജേഷ് മാവില,
എഡിറ്റിംഗ് – അമൽ
കലാ സംവിധാനം. മൂർധന്യ.
മേക്കപ്പ് – ഇമ്മാനുവൽ അംബ്രോസ്.
കോസ്റ്റും – ഡിസൈൻ – പുഷ്പ’
നിശ്ചല ഛായാഗ്രഹണം – ശങ്കർ ജി. വൈശാഖ് മേലേതിൽ’
നിർമ്മാണ നിർവ്വഹണം – ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ’
നവംബർ അവസാന വാരത്തിൽ ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…