കരുനാഗപ്പള്ളി: നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി .ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന് അന്വേഷണ ചുമതല. നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത സി പി ഐ എമ്മിൻ്റെ പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവിട്ടു നിന്നു.
നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി കരുനാഗപ്പള്ളി പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. .പാരാതിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗനിയമപ്രകാരമുള വകുപ്പു പ്രകാരവുമാണ് അന്വേഷണം.ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന് അന്വേഷണ ചുമതല.കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.
അതേ സമയം നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന സി പി ഐ എം നിർദ്ദേശം റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവും അനുകൂലികളും വിട്ടു നിന്നു. സി പി ഐ യുമായുള്ള ധാരണ പ്രകാരം ഡിസംബർ 28 വരെ ചെയർമാൻ പദവിയിൽ തനിക്ക് തുടരാമെന്നാണ് കോട്ടയിൽ രാജുവിൻ്റെ നിലപാട്. സി പി ഐ എം നേതൃത്വത്തിൻ്റെ തീരുമാനം വിശദീകരിക്കാൻ കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്നാണ് കോട്ടയിൽ രാജുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിട്ടു നിന്നതെന്നത് ശ്രദ്ധേയമാണ് . 19 അംഗ സി പി ഐ എം കൗൺസിലർമാരിൽ 9 പേർ മാത്രമാണ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തത്. വിട്ടുനിന്ന കൗൺസിലർമാരോട് സി പി ഐ എം വിശദീകരണം തേടി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.