എൽഡിഎഫ് രാഷ്ട്രീയത്തിന്റെ മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. വര വരയ്‌ക്കപ്പെട്ടപ്പോൾ പി വി അൻവർ എൽഡിഎഫിന്റെ മറുഭാഗത്താണെന്ന് തെളിയിക്കപ്പെടുകയാണ് ഓരോ ദിവസവും.
സിപിഐ പറയുന്നത് സ്വന്തം നിലപാടാണെന്നും പി വി അൻവറിന്റെ നിലപാടല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ ആരുമല്ലാത്ത അൻവറിനോട് സിപിഐയ്ക്ക് യാതൊരു ബന്ധവുമില്ല. ഉണ്ടാകാനും പാടില്ല. അൻവറിന്റെ രാഷ്ട്രീയമറിയാം, വന്ന വഴികളുമറിയാം. അൻവർ 2011 ൽ മത്സരിച്ചത് എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സിപിഐക്കാരനായ അഷ്റഫ്
കാളിയത്തിനെതിരെയായിരുന്നുവെന്ന് ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു.
പി വി അൻവറിന്റെ രാഷ്ട്രീയ പൊതുയോഗത്തിൽ ആള് കൂടിയതിനെക്കുറിച്ച് എല്ലാവരും പഠിക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എഡിജിപിയുടെ മാറ്റം സംഭവിച്ചിരിക്കും. അത് എത്ര നാളായാലും സംഭവിക്കും. സിപിഐയുടെ നിലപാട് വ്യക്തമാണ്. അത് ഇടതുപക്ഷത്തിന്റെ നിലപാടാണ്. രാഷ്ട്രീയ നിലപാടുകൾ, നയങ്ങൾ എന്നിവയിലെല്ലാം രാഷ്‌ട്രീയ പക്വത സിപിഐയ്ക്കുണ്ട്. സിപിഐയുടെ രാഷ്ട്രീയം ജനങ്ങൾ അറിയുന്നുണ്ട്. സിപിഐയ്ക്ക് വലുത് ജനങ്ങളാണ്. നിങ്ങൾക്കൊക്കെ വേണ്ടി എടുത്തുചാടി സിപിഐ എന്തെങ്കിലും പറയുമെന്നോ ചെയ്യുമെന്നോ ഉള്ള വ്യാമോഹം ആർക്കും വേണ്ട. സിപിഐ നിലപാട് എന്നുമെന്നും ആവർത്തിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…
കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വടക്കേക്കുളം ബഷീറിന്റെ മകൾ ഷഹാന മുംതാസ് (19) തൂങ്ങി മരിച്ചു.…
ശബരിമല:മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.43ന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം…