ഒപ്പം കിടത്തിയ പാര്‍ട്ടിയെ വെല്ലുവിളിച്ച് പിവി അന്‍വർ
മലപ്പുറം. പാലൂട്ടിയ കൈക്കു തിരിഞ്ഞുകൊത്തി, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണങ്ങൾ കടുപ്പിച്ച് പി.വി അൻവർ എം എൽ എ . മാമി തിരോധാന കേസിൽ ഇപ്പോഴത്തെ അന്വേഷണത്തിൽ ഫലം ഉണ്ടാകില്ലെന്ന് പി.വി അൻവർ. അരീക്കോട് ഇന്ന് വൈകീട്ട് 6.30 ന് വിശദീകരണ പൊതുയോഗം. പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ടായാണ് പരിപാടി.
പി വി അൻവർ എം എൽ എ രണ്ടും കൽപ്പിച്ചാണ്. ഒപ്പം ആരൊക്കെയുണ്ടെന്ന വേവലാതിയിലാണ് പാര്‍ട്ടി.സംശയിച്ച പലരും ആദ്യം തന്നെ പ്രസ്താവനയിട്ട് കൈകഴുകിയതോടെ രാഷ്ട്രീയാവശ്യത്തിന് അപ്പുറത്തെ മറ്റ് പലതും സംശയിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് പി വി അൻവർ. മുഖ്യമന്ത്രി ദേശീയ
മാധ്യമത്തിന് നൽകിയ ഇൻ്റർവ്യൂ ആണ് അൻവറിൻ്റെ പുതിയ തുറുപ്പ് ചീട്ട്. മലപ്പുറത്തെയും , ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി കേരളത്തിലെ മുൻനിര മാധ്യമങ്ങളെ ഒഴിവാക്കി ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ആരോപണം. ഇന്നലെ കോഴിക്കോട് നടന്ന മാമി തിരോധാന കേസ് വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും,എഡിജിപി എം ആർ അജിത് കുമാറിനെയും കടന്നാക്രമിക്കുകയാണ് പിവി അൻവർ. മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് അൻവറിനെ കേൾക്കാനായി എത്തിയത്.ഇന്ന് അരീക്കോട വൈകീട്ട് 6.30 ന് പി വി അൻവർ എംഎൽഎ സംസാരിക്കും.
പറയാതിരിക്കാൻ വയ്യ എന്ന തലക്കെട്ട് പങ്കുവെച്ച് പോസ്റ്റർ വിശദീകരണ പൊതുയോഗത്തിന്റെതാണ്. അൻവർ ഇന്നത്തെ പൊതുയോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുക എന്നുള്ളതാണ് ഇടതുപക്ഷവും,കേരള രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.അൻവറിനെ കേൾക്കാൻ ആളുണ്ട് എന്നുള്ളത് ഇടതുപക്ഷത്തെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്.
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ 'സോളിഡാരിറ്റി'യും വിദ്യാർത്ഥി സംഘടനയായ 'എസ്.ഐ.ഒ'യും വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കരിപ്പൂർ എയർപോർട്ട് മാർച്ച്…
കോഴിക്കോട് :പ്രശസ്ത നടൻ മാമുക്കോയ യുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം…
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിയമത്തിൻ്റെ നൂലാമാലയിൽ…
തിരുവനന്തപുരം:ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ഒരൊറ്റ ഭേദഗതി നിര്‍ദ്ദേശം പോലും പരിഗണിക്കാതെ ഏകപക്ഷീയമായി വഖഫ് നിയമ ഭേദഗതി പാസ്സാക്കിയതിനെ സി പി…
തിരുവനന്തപുരം:ഇറിഗേഷൻ വകുപ്പിലെ ഒന്നും രണ്ടും പ്രോജക്ടുകളിലെ ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കാത്ത…
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…