Categories: New Delhi

കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും.

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ.

റദ്ദാക്കിയ ട്രെയിനുകൾ

സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
സെപ്റ്റംബർ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229, തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

ഓഗസ്റ്റ് 31ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.
ഓഗസറ്റ് 31ന് കോർബയിൽ നിന്ന് പുറപ്പെട്ട കോർബ – കൊച്ചുവേളി എക്സ്പ്രസ് വാറങ്കൽ, ആർക്കോണം വഴി തിരിച്ചുവിടും.
ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.

News Desk

Recent Posts

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

2 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

3 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

3 hours ago

തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…

3 hours ago

സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.

ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…

3 hours ago

കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു.

കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…

3 hours ago