തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ നടപടിക്ക് നീക്കം. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാനാണ് ആലോചന.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാർ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച. സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യണമെന്ന ആലോചനയും സർക്കാർ തലത്തിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി,ഉന്നത ഉദ്യോഗസ്ഥരായ എം.ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെയും സംഭാഷണത്തിനിടെ സുജിത്ത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്.കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് അപേക്ഷിച്ച ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ് വിലയിരുത്തൽ. അതേസമയം പി.ശശിയും എംആർ അജിത് കുമാറും ചേർന്ന് പോലീസിനെ നിയന്ത്രിക്കുന്നതിലുള്ള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിൽ ഉള്ളതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.
പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി ആവർത്തിച്ച് പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാർ. തനിക്കെതിരെ പാർട്ടി…
തിരുവനന്തപുരം. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍…
തളിപ്പറമ്പ:കൃഷിയിടത്തിൽ നിന്നും ശേഖരിച്ച് സംരക്ഷണത്തിൽ വെച്ച നീർക്കോലി പാമ്പിൻ്റെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി.കഴിഞ്ഞ മാസം 17നാണ് തളിപ്പറമ്പ് ചവനപ്പുഴയിലെ…
ആറന്മുള:പദവിയുടെ പേരിൽ വെല്ലുവിളിച്ച മുതിർന്ന നേതാവ് പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ചേരും. …
ആത്മീയ ബന്ധമുള്ളവരുടെ കൈകൾ ശുദ്ധമാണെന്ന് വരുത്തി തീർക്കുന്ന നടപടികൾ അവർ തന്നെ സ്വയം ചെയ്യുകയും നിൽക്കാൻ ഇടമി ല്ലാതെ വരുമ്പോൾ…
തളിപ്പറമ്പ:ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിച്ച് സ്വയം വിപണനം നടത്തി കാർഷിക കേരളത്തിന് തന്നെ മാതൃകയായ കുറുമാത്തൂർ മുയ്യത്തെ കർഷകർക്ക്…