സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) കേന്ദ്രസർക്കാരിന്റേതെന്ന് പ്രചരിപ്പിച്ച് വ്യാജകാർഡ് വിതരണംചെയ്ത് ബിജെപി. ബിജെപി ഭരണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയന്ത്രണത്തിലുള്ള വാർഡുകളിലുമാണ് കബളിപ്പിക്കൽ. ആരോഗ്യവകുപ്പ് അറിയാതെ അനധികൃതമായി ക്യാമ്പ് നടത്തിയാണ് പണംവാങ്ങിയുള്ള കാർഡുവിതരണം.
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന കാസ്‌പ് പദ്ധതിയിൽ 42 ലക്ഷം പേർ അംഗങ്ങളാണ്. 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയ കാസ്‌പ് കിയോസ്‌കുകൾ മുഖേന മാത്രമാണ് അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്.
ഇതിന് ഒരു ചെലവുമില്ല. എന്നാൽ, അംഗങ്ങളെ ചേർക്കാൻ പ്രാദേശിക ക്യാമ്പുകൾ നടത്തുന്നതായും കാർഡ് പുതുക്കിനൽകുന്നതായും ബിജെപിക്കാർ പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ നൽകുന്ന കാർഡുകൾ ഗുണഭോക്താക്കൾക്ക് ഉപകാരപ്പെടില്ല. ഈ കാർഡുമായി ചികിത്സയ്‌ക്ക് ചെന്നാൽ ആനുകൂല്യം കിട്ടാത്തവർ സർക്കാരിനെതിരെ തിരിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ മാതൃകാപദ്ധതിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം.
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…
കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…
പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…
ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…
കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…