കളിയിക്കാവിളയിൽ ക്വാറി വ്യവസായിയായ എസ്.ദീപു കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പാറശാലയില്‍ നിന്നാണ് സുനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒറ്റയ്ക്കാണ് കൊലനടത്തിയത് എന്ന് വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി അമ്പിളി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയതും കൊല നടന്ന സ്ഥലത്ത് എത്തിച്ചതും സുനില്‍ കുമാറാണെന്ന് പൊലീസിന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ദീപുവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുനിലാണെന്നാണ് സൂചന.
ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപുവിനെ കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു.
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…
കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.
കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്'വെള്ള ഷർട്ടും, ആഷ്…
കോഴിക്കോട് : വിവാഹത്തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം…
കൊല്ലം:ഫോട്ടോയിൽ കാണുന്ന ജോബ് ജെയ്സൺ എന്ന വ്യക്തിയുടെ അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട് കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ…