Categories: New Delhi

വിക്ടർ ജോർജ് പുരസ്കാരം സി.ആർ.ഗിരീഷ് കുമാറിന്.

വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന് മാതൃഭൂമി കൊല്ലം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ സി.ആർ.ഗിരീഷ് കുമാർ അർഹനായി.

10,001 രൂപയും, ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ജൂലൈ ആറിന് കോട്ടയം പ്രസ് ക്ലബ്ബിൽ നടക്കുന്ന വിക്ടർ ജോർജ് അനുസ്മരണ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മാനിക്കും.

കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര, ദേശാഭിമാനി ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോ ജേണലിസ്റ്റ് പി.വി.സുജിത് എന്നിവർ രണ്ടാം സ്ഥാനം പങ്കിടും.

“ജീവൻ്റെ വെളിച്ചം” ക്യാപ്ഷനിൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. കൊല്ലം രാമൻകുളങ്ങരയിൽ നിർമാണത്തിനിടെ കിണറിടിഞ്ഞ് കഴുത്തറ്റം ചെളിയിൽ താണുപോയ തൊഴിലാളിയെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള രക്ഷസേനയുടെ ശ്രമം തനിമ നഷ്ടപ്പെടാതെ പകർത്താൻ ഗിരീഷ്കുമാറിനു കഴിഞ്ഞതായി പുരസ്കാര വിധികർത്താവ് മുതിർന്ന ന്യൂസ് ഫോട്ടോഗ്രാഫർ ബി.ജയചന്ദ്രൻ വിലയിരുത്തി.

ദക്ഷിണ മുകാംബിക കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ മകനൊപ്പം അച്ഛൻ്റെയും അപൂർവ നിമിഷങ്ങൾ പകർത്തിയ മികവിനാണു ശ്രീകുമാർ ആലപ്രയുടെ ചിത്രം അവാർഡിനായി പരിഗണിച്ചത്.

ഡൽഹിയിൽ കരകവിഞ്ഞൊഴുകിയ യമുനാ നദിക്കരയിൽ ഈച്ച പൊതിഞ്ഞുറങ്ങുന്ന കുട്ടിയുടെ കരളലിയിപ്പിക്കുന്ന ചിത്രത്തിനാണ് ദേശാഭിമാനിയിലെ പി.വി.സുജിത്തിനെ അവാർഡിന് അർഹനാക്കിയത്.

News Desk

Recent Posts

എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.

കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ…

5 hours ago

ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ

കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്.…

5 hours ago

ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു. -ചവറ ജയകുമാര്‍.

ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍…

8 hours ago

മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്.

കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം…

8 hours ago

കെ.എസ്.എസ് പി.എ ജില്ലാ സമ്മേളനം ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…

15 hours ago

കേരള പോലീസ് പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം.

തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…

15 hours ago