ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാമതും അധികാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയില്‍ ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയില്‍ വച്ചിരുന്നു. ഇത്തവണ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ചു. നിര്‍മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം കൂടിയാണ് ഇത്തവണത്തേത്. പണപ്പെരുപ്പവും വിലക്കയറ്റവും തടയാനുള്ള കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം?
കര്‍ഷകര്‍ക്ക് കരുതലും ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിന് ഊന്നലും നൽകി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
പാർലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് അവതരണം.
ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. പാർലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
അതേസമയം കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പ്രധാനമന്ത്രി ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും.
ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വർഷ മിഷൻ പ്രഖ്യാപിച്ചു.
തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കർഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പിന് മുമ്പേ ബീഹാറിനായി നിരവധി പ്രഖ്യാപനങ്ങൾ മന്ത്രി നടത്തി.
ബിഹാറില്‍ മക്കാന ബോർഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ ബിഹാറില്‍ മക്കാന ബോർഡ് സ്ഥാപിക്കും.
വിളഗവേഷണത്തിന് പദ്ധതി
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ മേഖലയിലും ഭാരത് നെറ്റിൻരെ സഹായത്തോടെ ബ്രോഡ്ബാൻഡ് കണക്ഷൻ
കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി ഉയർത്തി.
മോദി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു
12 ലക്ഷം വരെ ആദായനികുതിയിൽ ഇളവ് നൽകി കേന്ദ്ര ബജറ്റ്.
ന്യൂ ഡെൽഹി: ക്രന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ 12 ലക്ഷം രൂപാ വരെ വാർഷീക വരുമാനമുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഒരു മണിക്കൂറും 16 മിനിട്ടും നീണ്ട ബജറ്റ് പ്രസംഗത്തിലെ ഏറ്റവും സവിശേഷമായ പ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി ഇന്ന് പാർലമെൻ്റിൽ നടത്തിയത്. മധ്യ-ഇടത്തരം വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. ആദായ നികുതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് പ്രഖ്യാപിച്ച ബജറ്റായിന്നു ഇന്നത്തേത്.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…