തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളം ”മിനി പാകിസ്ഥാന്‍” ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും
ഭരണഘടനാ ലംഘനവുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചാതുര്‍വര്‍ണ്യത്തിന്റെ കുറ്റിയില്‍ കെട്ടുന്ന ബി ജെ പി യുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്തു വന്നത്.
ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക ബോധത്തിന്റെ അടിത്തറയാക്കി മാറ്റി
മത മൈത്രിയുടെ പാതയാണ് കേരളം പിന്‍പറ്റുന്നത്. ”മനുസ്മൃതി” യുടെ ജീര്‍ണിച്ച പാഠശാലയില്‍ നിന്ന് രാഷ്ട്രീയം പഠിച്ച ബി ജെ പി മന്ത്രിമാര്‍ക്ക് അത് മനസ്സിലാക്കാന്‍ വിവേകം ഉണ്ടാകില്ല. അവര്‍ക്ക് വഴി കാണിക്കുന്ന മോദി – അമിത്ഷാ സംഘത്തിന്റെ ഭാഗത്തു നിന്ന് തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്ന നിതീഷ് റാണെക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…