അസാം: യുവതിയെ കുത്തി കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയ യുവാവ്.സംഭവം നടന്നത് അസമിലെ ഗുവാഹത്തിയിൽ. വ്യാഴാഴിച്ച രാവിലെ, ലേറ്റ് ഗേറ്റ് ഏരിയായിൽവച്ച് മൗസുമി ഗൊഗോയ് എന്ന യുവതിയെ ആണ് യുവാവ് ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആക്രമണത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ തീരുമാനിച്ച യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്. ജീവന്ഭീഷണി ഉണ്ടെന്ന് നേരത്തെ യുവതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച പരാതി ഗുവാഹത്തിയിലെ പാൻ ബസാർപോലീസ്സ്റ്റേഷനിൽ നൽകിയിരുന്നു. കൊല്ലപ്പെട്ട മൗ സുമിയും പ്രതിയായ ഭൂപനും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു ആ പരിചയം പ്രണയമായി വളരുകയും പിന്നീട് പിൻമാറാൻ ശ്രമിച്ച സാഹചര്യത്തിലാവാം ഇത്തരം സംഭവം ഉണ്ടായതെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവ ദിവസം രാവിലെ പുറത്തേക്ക് പോകാൻ ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്ത് വീടിന്റെ പുറത്ത് കാത്ത് നിൽക്കുകയായിരുന്ന സമയത്താണ് മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തി കൊലപ്പെടുത്തിയത്. സംഭവശേഷം രക്ഷപ്പെട്ട ഭുപൻ ദാസിനെ പോലീസ് പിടികൂടുകയായിരുന്നു.
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്…
തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി…
തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും…
അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി…
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ്…
എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു…