ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. സിപിഎം നേതാവ് എളമരം കരീം

ആശാവർക്കർമാരുടെ സമരത്തെ സിഐടിയു നേതാവ് എളമരം കരീം വീണ്ടും രംഗത്ത്.അദ്ദേഹം പറയുന്നത് ഈ സമരം ഒരു ഈർക്കിൽ സമരം ആണെന്നാണ് മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടുകൂടി സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില ആളുകൾ തെറ്റിദ്ധരിച്ചു ഞങ്ങൾ ചെയ്യുന്ന സമരം വലിയ സമരം എന്ന് ഇതൊന്നും ഒരു സമരമല്ല ഇത് ചില ആളുകൾ ബോധപൂർവ്വം സർക്കാരിനെ ഇകഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് അദ്ദേഹത്തിൻറെ വാദം.ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി. കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല, വൊളണ്ടിയേഴ്‌സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്. ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തില്‍, എന്‍എച്ച്എം ഡയറക്ടര്‍ ഇടപെട്ട് കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.എന്‍എച്ച്എമ്മിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യമേഖലയില്‍ വളരെ കരുതലോടെയാണ് സിഐടിയു സമരം ചെയ്യുന്നത്. ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ എന്തോ ചെയ്യുന്നുവെന്ന് എളമരം കരീം പറഞ്ഞു.സിഐടിയു ചെയ്യുന്ന സമരം മാത്രമാണോ വലിയ സമരം ബാക്കിയുള്ളവരൊക്കെ ചെയ്യുന്ന സമരങ്ങളൊക്കെ ഈർക്കിൽ സമരങ്ങൾ ആണോ അവരൊക്കെ ഈർക്കിൽ സംഘടനകൾ ആണോ എന്ന് ചോദ്യവും ചോദിക്കുന്നവരുണ്ട് എന്നാൽ ഇന്ന് സമരം എല്ലാ സംഘടനകളിൽ നിന്നും ആളുകൾ എത്തി നടത്തുന്ന സമരം ആണെന്ന് പറയുന്നവരും ഇല്ലാതില്ല കോൺഗ്രസും സമരത്തിന് അനുകൂലമായ നിലപാടുകൾ കൊണ്ട് സമരത്തെ തള്ളി പറയാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെ കേരളത്തിലെ ഉറ്റമിക്ക ട്രേഡ് യൂണിയൻ സംഘടനകളും ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന തരത്തിലേക്ക് പോകുമ്പോൾ സിഐടിയു മാത്രമാണ് ഇത്തരത്തിൽ ഒരുനിലപാട് കൈക്കൊള്ളുന്നത് എന്ന് പറയുന്നവരും ഉണ്ട് അണികൾ കൊഴിഞ്ഞു പോകുന്നത് അറിയാത്തവരായി മാറിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും എന്നുള്ളത് എല്ലാവരും ഓർക്കണം എന്ന് പറയുന്നവരും ഈ സമരത്തിന്റെ പാതയിൽ നിൽക്കുന്നുണ്ട്.ഏതു സംഘടന സമരം ചെയ്താലും സമരത്തെ സമരമായി തന്നെ കാണാൻ ട്രേഡ് പ്രസ്ഥാനങ്ങൾ തയ്യാറാകണം അതല്ലെങ്കിൽ വലിയ പ്രസ്ഥാനങ്ങൾ ചെറുതാവുകയും ചെറിയ പ്രസ്ഥാനങ്ങൾ വലുതാവുകയും ചെയ്യും എന്നുള്ളത് കാലഘട്ടത്തിൻറെ ഭാഗമാണ് എന്ന് നമുക്കൊക്കെ മനസ്സിലാക്കേണ്ടി വരും.

News Desk

Recent Posts

എംപുരാൻ നിര്‍മ്മാതാവ് ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്

ചെന്നൈ:  പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…

2 hours ago

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മു​സ്‍ലിം പ​ള്ളി മി​നാ​രം മറച്ചു. ഇം​ഗ്ലീഷിലും അറബിയിലും ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന് എഴുതിയിട്ടുണ്ട്.

ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജി​ല്ല പൊ​ലീ​സ് അ​ധി​കൃ​ത​രാ​ണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോ​ഗിച്ച് മറച്ചത്.…

7 hours ago

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…

8 hours ago

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. സത്താർ പന്തല്ലൂർ ചോദിക്കുന്നു.

വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…

9 hours ago

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…

16 hours ago

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

22 hours ago