Categories: National News

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു.

1934 ഡിസംബർ 14ന് ഹൈദരാബാദിലാണ് ജനനം. കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് വളർന്നത്. ഫോട്ടോഗ്രാഫറായ പിതാവ് ശ്രീധർ ബി.ബെനഗൽ ഒരു ക്യാമറ സമ്മാനിച്ചു. ഇതോടെ അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയില്‍ താത്പര്യം ജനിച്ചു. വെറും 12 വയസ്സുള്ളപ്പോൾ ആദ്യ സിനിമ ചെയ്തു. പിന്നീട് ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

ഡിസംബർ 14ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു.അസുഖങ്ങളെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു.

അനന്ത് നാഗും ശബാന ആസ്മിയും അഭിനയിച്ച അങ്കുർ (1974) ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു.

News Desk

Recent Posts

ആറ്റുകാൽ പൊങ്കാല 5000 ഭക്തജനങ്ങളെ എറ്റെടുത്ത് KSRTC വികാസ് ഭവൻ.

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ…

5 hours ago

“രാസലഹരിക്കെതിരെ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണം”– ജയശ്ചന്ദ്രൻ കല്ലിംഗൽ.

കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ.…

6 hours ago

പാർട്ടിയുടെ ശക്തി തെളിയിച്ച സമ്മേളനം.പിണറായി വിജയന് വീണ്ടും കരുത്തായി സമ്മേളനം.

ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ…

6 hours ago

പൊതുസമ്മേളനത്തിൽ സമയമെടുത്ത്അധ്യക്ഷ പ്രസംഗം. ഉദ്ഘാടകനെ വിളിക്കാൻ മറന്നു.

കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന്…

6 hours ago

കേരളത്തിലെ സി.പി ഐ (എം) കൂടുതൽ കരുത്തുള്ള പാർട്ടിയായി മാറി കഴിഞ്ഞു. പ്രകാശ് കാരാട്ട്

കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ്…

7 hours ago

“സിപിഎം സംസ്ഥാന സമിതിയിലേക്ക് 89പേര്‍, 17 പുതുമുഖങ്ങൾ “

കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് 'വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ…

15 hours ago