കൊല്ലം:അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സി ബി എല്‍ നാലാം സീസണിലെ കിരീടം കരസ്ഥമാക്കിയത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന്‍.
10 -മത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) നാലാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലില്‍ അരങ്ങേറി. ആറ് മത്സരങ്ങളില്‍ നിന്നായി 58 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന്‍ സി.ബി.എൽ ചാമ്പ്യന്മാരായത്. 57 പോയിന്റുമായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ സി.ബി.എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും 48 പോയിന്റുകളുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.
ഫൈനല്‍ മത്സരത്തില്‍ 3 മിനിറ്റ് 53 സെക്കന്‍ഡ് 85 മൈക്രോ സെക്കന്‍ഡിൽ ലക്ഷ്യസ്ഥാനത്തെത്തി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ 3 മിനിറ്റ് 55 സെക്കന്‍ഡ് 14 മൈക്രോ സെക്കന്‍ഡിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും 3 മിനിറ്റ് 55 സെക്കന്‍ഡ് 62 മൈക്രോ സെക്കന്‍ഡില്‍ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം 10 ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. അതിൽ ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ഡാനിയേൽ, ഇരുട്ടുകുത്തി എ വിഭാഗത്തില്‍ പി.ജി കർണൻ കരുത്ത് തെളിയിച്ചപ്പോള്‍ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാ പുളിക്കിക്കളവും തെക്കനോടി വനിതകളുടെ മത്സരത്തില്‍ ദേവസും ജേതാക്കളായി.
സി. ബി.എല്‍ ജേതാക്കള്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. സി.ബി.എൽ ഫൈനൽ, പ്രസിഡന്റ്‌സ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ ടൂറിസം ഭൂപടത്തിൽ കൊല്ലത്തിനും അഷ്ടമുടി കായലിനും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു മത്സരം വിജയകരമായി ഒരുക്കാൻ സാധിച്ചതെന്നും എം.പി കൂട്ടിച്ചേർത്തു.
ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്…
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…
ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…
കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.