സു​ഹൃത്തുമായി കാമുകൻ ലൈം​ ഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കൾ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്.

ബംഗളുരു: ബംഗളുരുവിലാണ് സംഭവം. ലൈംഗിക ബന്ധത്തിൽ പങ്കാളികളെ കൈമാറുന്ന രീതി പ്രചാരത്തിൽ ഇല്ലെങ്കിലും പല സ്ഥലത്തും ഇതു സംഭവിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പേടിച്ച് പുറത്ത് പറയുകയില്ല. അത് ഇത്തരം പ്രവർത്തികൾ വീണ്ടും ചെയ്യാൻ നിർബന്ധിതരാകും സമ്പനരുടെ ഇടയിലും ഇടത്തട്ടു കാരുടെ ഇടയിലും വലിയ പ്രതിസന്ധി സംഭവിക്കുന്നുണ്ട്.സു​ഹൃത്തുമായി കാമുകൻ ലൈം​ ഗിക ബന്ധത്തിന് നിർബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കൾ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പൊലീസ്. യുവതിയുടെ പരാതിയെ തുടർന്ന് ബെം​ഗളുരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഏതാനും വർഷം മുമ്പാണ് യുവതി ഹരീഷുമായി പരിചയപ്പെട്ടത്. ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.

ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു എന്നും യുവതി പറയുന്നു. ഇതിനിടയിലാണ് തന്റെ സു​ഹൃത്തായ ഹേമന്ദുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടണം എന്ന് ഹരീഷ് ആവശ്യപ്പെട്ടത്. വഴങ്ങിയില്ലെങ്കിൽ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി ഹേമന്ദുമൊത്ത് ലൈം​ഗിക ബന്ധത്തിന് തയ്യാറായാൽ പകരം ​​ഹേമന്ദിന്റെ കാമുകിയുമൊത്ത് തനിക്ക് ലൈം​ഗികവേഴ്ച്ചയിൽ ഏർപ്പെടാനാകുമെന്നും ഹരീഷ് പറഞ്ഞിരുന്നെന്നും യുവതി വെളിപ്പെടുത്തി.മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ പരാതിയിലാണ് ഇരുവരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ.ബിരുദധാരികളായ ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്യും. തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തുക. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ സമൂഹത്തിൽ കൂടി വരുകയാണ്. പരാതികൾ ഇല്ലെങ്കിൽ ഇവയൊന്നും പുറത്തറിയില്ല. എന്നാൽ വ്യാജപരാതികൾ നൽകി കുടുക്കുന്നവരും ഇല്ലാതില്ല.

News Desk

Recent Posts

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…

14 hours ago

ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം

കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

14 hours ago

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…

14 hours ago

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…

14 hours ago

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…

15 hours ago

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

21 hours ago