കൊച്ചി: സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വന്നതെന്നും മൽസരിച്ചതെന്നും ബിജെ.പിയുടെ സ്ഥാനാർഥി നവ്യഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകി.പ്രിയങ്ക ഗാന്ധി സമർപ്പിച്ച നാമനിര്‍ദേശ പത്രിക ചൂണ്ടിക്കാട്ടിയാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന നവ്യ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഇത് വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തുന്ന നടപടിയാണ്. നാമനിര്‍ദേശപത്രിയ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം.അതേസമയം തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ കേള്‍ക്കാനായി ഒരു പ്രത്യേക ബെഞ്ച് രൂപവത്കരിക്കാനാണ് ഹൈക്കോടതി തീരുമാനം. ആ ബെഞ്ചിലേക്കായിരിക്കും ഈ പരാതിയും പോവുക. ഹര്‍ജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് സംബന്ധിച്ച് ആദ്യം പ്രാഥമികമായ ഒരു വാദം നടക്കും. ഇതിൽ ആരോപണം നിലനില്‍ക്കാത്തതാണെന്ന് ബോധ്യപ്പെട്ടാൽ അപ്പോള്‍തന്നെ ഹർജി തള്ളാനാണ് തീരുമാനം. പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വാദം തുടരുകയുള്ളൂ..ഏതായാലും പുതിയ വിവാദം അവസാനിപ്പിക്കാൻ ഇനി എത്ര നാൾ വേണ്ടി വരും. ചിലപ്പോൾ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആ കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എല്ലാവിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. മറ്റൊരു ചർച്ചയ്ക്കായ് ഈഹർജിയുടെ വരവ്?
മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ…
തിരുവനന്തപുരം:നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന്…
തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ്…
കൊച്ചി: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയ കേസിൽ ആണ് അന്വേഷണം. പാട്ടവകാശം മാത്രമുളള ഭൂമി…
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 10 മണിയോടെ ജീവനക്കാർ ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച്…
പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള…