2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ ഭിന്നതകൾ പണിമുടക്കത്തിന് തടസ്സമാകരുത്.കൊടിയുടെ നിറം നോക്കി പണിമുടക്കത്തിൽ നിന്നും മാറി നിൽക്കരുത്.ഒരു സാധരണ ജീവനക്കാരൻ എന്ന നിലയിൽ ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവായിരിക്കണം പണിമുടക്കാനുള്ള കാരണം.ഈ തിരിച്ചറിവിൽ തന്നെയാണ് ഭരണം നടത്തുന്ന ഘടക കക്ഷിയുടെ സംഘടന പോലും പണിമുടക്കു സമരത്തിൽ അണിനിരക്കുന്നത്. സർക്കാറിനെ എതിർക്കാനോ താഴെ ഇറക്കാനോ അല്ല നമ്മുടെ പണിമുടക്കം.ജീവിക്കാൻ വേണ്ടി മാത്രം. മാതാപിതാക്കളുടെ സംരക്ഷണം, കുട്ടികളുടെ ഭാവി,കുടുംബം പോറ്റാനുള്ള ഏക അത്താണിയാണ് നമ്മുടെ ഉപജീവനം. അത് കൊണ്ട് മാത്രം ആർക്കും ഈ പണിമുടക്കിൽ പങ്കുചേരാം.ഒരു ഭാഗത്ത് ജീവിത ചിലവ് ഗണ്യമായി വർദ്ധിച്ചിട്ട് എത്രയോ നാളുകളായി.നിത്യപയോഗ സാധനങ്ങളുടെ വില വൻതോതിൽ വർദ്ധിച്ചിരിക്കുന്നു.പാൽ, പത്രം, ഗ്യാസ് എല്ലാം വർദ്ധിച്ചു.വൈദ്യുതി ചാർജ് എത്രയോ ഇരട്ടി വർദ്ധിച്ചു.വെള്ളക്കരം വർദ്ധിച്ചിരിക്കുന്നു .യാത്ര ചാർജ് വർദ്ധിച്ചിരിക്കുന്നു
പെട്രോൾ, ഡീസൽ വില വർദ്ധിച്ചിരിക്കുന്നു.എല്ലാവിധ നികുതികളും വൻതോതിൽ വർദ്ധിച്ചിരിക്കുന്നു.ഫീസുകൾ എല്ലാം വർദ്ധിച്ചിരിക്കുന്നു.അങ്ങിനെ എത്രയോ വർദ്ധനവ്മറുഭാഗത്ത് പക്ഷേ നിരാശ മാത്രം ബാക്കി.2021 ന് ശേഷം അടിസ്ഥാന ശമ്പളത്തിൽ നമ്മൾക്ക് 19% കുറവാണ് ലഭിക്കുന്നത് (NPS ജീവനക്കാരന് 29 % വും)വർഷത്തിൽ ഏക ആശ്വാസമായിരുന്ന ലീവ് സറണ്ടർ 5 വർഷമായി ലഭിക്കുന്നില്ല.മെഡിസെപ്പ് സൗകര്യം സുതാര്യമല്ല.NPS ജീവനക്കാരന് കണ്ണീരുമാത്രം ബാക്കിപറഞ്ഞ വാക്കുകൾ ഒന്നും പാലിക്കപ്പെടുന്നില്ല.സർക്കാർ ജീവനക്കാരന് വീടു വെക്കാനുള്ള HBA വായ്പ സഹായം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന ഒരു വിഭാഗമായി പൊതുജനമധ്യത്തിൽ അക്ഷേപങ്ങളും പരിഹാസങ്ങളും ഏറ്റു ജീവിക്കേണ്ടി വരുന്നവർ .മേൽപറഞ്ഞതൊന്നും ബാധിക്കാത്ത ജീവനക്കാരനാണെന്ന ബോധ്യമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ നിങ്ങൾ പണിമുടക്കേണ്ടതില്ല.നേരിൻ്റെ വഴിയിൽ നമ്മൾ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രയാസങ്ങളും സത്യമാണെങ്കിൽ ഈ പണിമുടക്കത്തിൻ്റെ അലയൊലികൾ അധികാരികളുടെ കണ്ണുതുറപ്പിക്കുമെങ്കിൽ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങൾക്കായിഓരോ ജീവനക്കാരനും പണിമുടക്കത്തിൽ പങ്കുചേർന്നേ പറ്റു.അതിന് ഒരു കാരണവും നമ്മൾക്ക് തടസ്സമാകരുത്.അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള ഈ പോരാട്ടം ആർക്കും എതിരല്ല . യോജിക്കാനും വിയോജിക്കാനും എല്ലാവർക്കും ജനാധിപത്യപരമായി അവകാശമുണ്ട്.നിരന്തരം തുടരുന്ന ആനുകൂല്യ നിഷേധങ്ങളോട് ജീവനക്കാരുടെ പ്രതിഷേധമാവണം പണിമുടക്കം. അല്ലാത്ത പക്ഷം നിലവിലെ അവസ്ഥയിൽ ജീവനക്കാർ തൃപ്തരാണെന്ന കാഴ്ചപ്പാടിൽ എന്നും ഇതേ അവസ്ഥ തുടരും.നിലനിൽപ്പിനായ് സമരം മാത്രമെ പോംവഴി ഉള്ളു ഈ സമരം പരാജയപ്പെട്ടാൽ അത് കോർപ്പറേറ്റുകളുടെ വിജയമാകും. നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ഓർമ്മിക്കാൻ കിട്ടുന്ന അവസരമാണ്, ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല കൂട്ടരെ,
പത്രാധിപർ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.