റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡൽഹിക്ക് പോകുന്നത്.പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ രാജ എം എൽ എയും ഒപ്പമുണ്ടായിരുന്നു.
ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. 2 മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്. ബിനു എസ് എന്നതാണ് രാജമന്നാൻ്റെ പേര്. ഭാര്യ: ബിനുമോൾ
നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ച മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാർഗം ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി 2 ന് മടങ്ങിയെത്തും.
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 10 മണിയോടെ ജീവനക്കാർ ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നിലയുറപ്പിച്ച്…
പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി നടത്തുന്ന ജനുവരി 22 ന്റെ സൂചന…
2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ…
റേഷന്‍ പൊതുവിതരണ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ…
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ…