കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചു. പാര്‍ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്യാനായി ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിക്കും. മാർച്ച് 22-നും -23നും കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി കോൺഗ്രസിലേക്കുള്ള കരട് സംഘടന റിപ്പോർട്ട് അന്തിമമാക്കുമെന്ന് മൂന്ന് ദിവസമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പൊളിറ്റ്ബ്യൂറോ അംഗവും കോ ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ മോദി സർക്കാർ കൊണ്ടുവന്ന നിയമനിർമാണങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പദ്ധതിക്കു വിരുദ്ധമാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തെയും ഫെഡറിലസത്തെയും വിലമതിക്കുന്ന എല്ലാവരും എതിര്‍ക്കണം.
1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ഉയർത്തിപ്പിടിക്കണമെന്നും ആരാധനാലയങ്ങളിൽ തർക്കം ഉന്നയിക്കാനുള്ള ശ്രമങ്ങളിൽ അലംഭാവവുംകൂടാതെ നിയമം നടപ്പാക്കാൻ നിർദേശിക്കണമെന്നും കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ് യുജിസി ചട്ടഭേദഗതിയെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.”
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28…
കോഴിക്കോട്:താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ…
എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…