ഡെറാഡൂൺ: തണുപ്പിനെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിലെ ജനങ്ങൾ തികൂട്ടിയിട്ട് അതിൻ്റെ മുന്നിൽ ഇരുന്ന് തണുപ്പിനെ പ്രതിരോധിക്കുന്നത്. ഇത് കൂടുതലും ഗ്രാമങ്ങളിൽ വ്യാപകമാണ്. ഉത്തരാഖണ്ഡിൽ തണുപ്പകറ്റാൻ കത്തിച്ച തീയിൽ നിന്നും പുക ശ്വസിച്ച് ദമ്പതികൾ മരിച്ചു. ദിലാംഗന മേഖലയിലെ ദ്വാരി തപ്ല ഗ്രാമത്തിൽ വ്യാഴാഴിച്ച രാത്രിയിലാണ് സംഭവം നടന്നത്. മദൻ മോഹൻ സെംവാൽ (52) ഭാര്യ യശോദാ ദേവി (48) എന്നിവരാണ് മരിച്ചത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഗ്രാമത്തിൽ വന്നത്. കടുത്ത തണുപ്പായിരുന്നു ഗ്രാമത്തിൽ രാത്രി 11 ഓടെ തണുപ്പ് കഠിനമായി മാറി. ഇവർ വിറക് കൂട്ടി തീ കത്തിച്ചതിന് ശേഷം ഉറങ്ങാൻ പോയി. പിറ്റേന്ന് രാവിലെ മകൻ വന്ന് ഇവരെ വിളിച്ചു. ഇവർ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോൾ അമ്മയും അച്ഛനും മരിച്ച നിലയിൽ മകൻ കണ്ടെത്തി.
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…
വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…