ബംഗാളിലെയും ത്രിപുരയിലേയും ഭരണ നഷ്ടം ഓർമ്മ വേണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുപക്ഷ ഭരണം നിലവിൽ ഉണ്ടായിരുന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഭരണനഷ്ടം ഓർമ്മപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസി നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ഇടതുപക്ഷം നിലവിലില്ലെന്നും കേരളത്തിൽ മാത്രമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണം നിലവിലുള്ളതെന്നും അത് നിലനിർത്തേണ്ടത് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആവശ്യമാണെന്ന് ബിനോയ് വിശ്വം ഓർമ്മപ്പെടുത്തി. തൊഴിലാളികളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ ഇടതുമുന്നണിക്ക് മുന്നോട്ടുപോവാൻ കഴിയുകയുള്ളൂ. അവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുവാനും വേതനം കൃത്യമായി ലഭ്യമാകുവാനും കഴിയണം. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഉപരോധം സൃഷ്ടിച്ച് തകർക്കുവാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഭരണകാര്യങ്ങളിൽ മുൻഗണന പാലിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ വ്യതിയാനം ഉണ്ടായാൽ എ ഐ ടി യു സി ചെറുക്കുമെന്നും വിവിധ മേഖലകളിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയില്ലാതെ കൃത്യമായി നൽകണമെന്നും വർഷങ്ങളായി തൊഴിൽ ചെയ്യുന്ന താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.

പാളയത്ത് എംഎൽഎ ഹോസ്റ്റലിന് സമീപത്തു നിന്നും ആരംഭിച്ച തൊഴിലാളി പ്രകടനത്തിൽ അര ലക്ഷത്തോളം പേർ പങ്കെടുത്തു.

പ്രകടനത്തിനു ശേഷം സെക്രട്ടറിയേറ്റിന്റെ തെക്കേ ഗേറ്റിന് സമീപം നടന്ന ഉദ്ഘാടനയോഗത്തിൽ എഐടി യുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. ദേശീയ സെക്രട്ടറി ആർ.പ്രസാദ്,എ ഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എം എൽ എ മാരായ വാഴൂർ സോമൻ, പി.എസ് സുപാൽ.ഇ ടി ടൈസൺ മാസ്റ്റർ, സി കെ ആശ, വി ആർ സുനിൽകുമാർ, വി.ശശി, സി.സി മുകുന്ദൻ,എഐടി യുസി തിരുവനന്തപുരം ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട് എന്നിവർ പ്രസംഗിച്ചു.

എഐടിയുസി സംസ്ഥാന ഭാരവാഹികളായ സി.പി.മുരളി, കെ.കെ. അഷറഫ്, പി. രാജു, വിജയൻ കുനിശ്ശേരി, കെ.സി.ജയപാലൻ, കെ.വി.കൃഷ്ണൻ, പി.സുബ്രമണ്യൻ, കെ.എസ്. ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ,സി.കെ ശശിധരൻ, കെ. മല്ലിക, എലിസബത്ത് അസീസി, പി.വി.സത്യനേശൻ, എം.ജി.രാഹുൽ, അഡ്വ: ഗോവിന്ദൻ പള്ളി കാപ്പിൽ, ചെങ്ങറ സുരേന്ദ്രൻ, കെ.പി ശങ്കരദാസ്, പി.കെ. മൂർത്തി, കെ.ജി.ശിവാനന്ദൻ,
അഡ്വ:ആർ.സജിലാൽ, അഡ്വ: ജി.ലാലു,
എ.ശോഭ, പി കെ നാസർ,എസ്. അശ്വതി എന്നിവർ നേതൃത്വം നൽകി.

News Desk

Recent Posts

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

11 minutes ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

4 hours ago

യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ .

യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം…

5 hours ago

തണുപ്പിനെ പ്രതിരോധിക്കാൻ കത്തിച്ച തീയിൽ നിന്ന് പുക ശ്വസിച്ച് രണ്ട് പേർ മരണപ്പെട്ടു.

ഡെറാഡൂൺ: തണുപ്പിനെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിലെ ജനങ്ങൾ തികൂട്ടിയിട്ട് അതിൻ്റെ മുന്നിൽ ഇരുന്ന് തണുപ്പിനെ പ്രതിരോധിക്കുന്നത്. ഇത് കൂടുതലും ഗ്രാമങ്ങളിൽ വ്യാപകമാണ്.…

5 hours ago

നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. സർക്കാർ പറയുപോലെഗവർണർ.

ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്.പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ…

12 hours ago

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള എൻജിഒ അസോസിയേഷൻ. 65,000 കോടി രൂപയാണ് പിണറായി സർക്കാർ തടഞ്ഞുവച്ചിരിക്കുന്നു.

തിരുവനന്തപുരം:എട്ടുവർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സർക്കാർ ഗവേഷണം നടത്തുകയാണ്. അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി ഒന്നും…

17 hours ago