ഭുവനേശ്വർ:തൊഴിലും തൊഴിലാവകാശങ്ങളും സംരക്ഷിക്കാൻ തൊഴിലാളികളുടെ വീറുറ്റ പ്രക്ഷോഭം വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനായ എ.ഐ.യു.ടി.യു.സിയുടെ അഖിലേന്ത്യാ സമ്മേളനം ഒഡിഷയിലെ ഭുവനേശ്വറിൽ ആരംഭിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിന് സമീപമുള്ള ലോവർ പി എം ജി യിൽ നടന്നു. ഒഡിഷയിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളും 24 സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള സമ്മേളന പ്രതിനിധികളും അണിനിരന്ന പ്രകടനത്തിനു ശേഷമാണ് പൊതുസമ്മേളനം നടന്നത്.
എഐയുറ്റിയുസി അഖിലേന്ത്യ പ്രസിഡന്റ് കെ. രാധാകൃഷ്ണ അധ്യക്ഷനായ പൊതുസമ്മേളനത്തിൽ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (ഡബ്ലിയു.എഫ്.ടി.യു) പ്രസിഡന്റ് മൈക്കിൾ മാക്വായിബ, പലസ്റ്റീൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ട്രേഡ് യൂണിയൻ പ്രതിനിധികൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശങ്കർ ദാസ് ഗുപ്ത, സ്വപൻ ഘോഷ്, സത്യവാൻ, അരുൺകുമാർ സിംഗ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനം 17ന് വൈകിട്ട് സമാപിക്കും.
കേരളത്തിൽ നിന്നും അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആർ. കുമാർ, സംസ്‌ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, സെക്രട്ടറി ബി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ 75 അംഗ പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി…
ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു.…
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…
ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…
മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി…
പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…