സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോടികൾ ചിലവഴിച്ച് നടത്തിയ കുഷ്ഠരോ നിർമ്മാർജ്ജന പദ്ധതി പാളിയതായി ആരോപണം.

തിരുവനന്തപുരം: ഒരു ജില്ലയ്ക്ക് ഒരു കോടിയിലധികം രൂപ നൽകി കുഷ്ഠരോ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടു ത്തി ഇൻ്റർ സെക്ടറൽ കമ്മിറ്റികൾ രൂപീകരിക്കുകയും, ആശയ പ്രചരണത്തിനും ഫീൽഡ് തല പ്രവർത്തനങ്ങൾക്കും ജില്ലകളിൽ ജില്ലാ മെഡിക്കൽ ആഫീസറന്മാരുടെ നേതൃത്വത്തിൻ വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലങ്ങളിൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിനും താഴെ തട്ടുവരെ ഐ ഇ സി പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചിരിന്നു. എന്നാൽ താഴെ തട്ടിൽ ഇത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ആശമാരെയാണ് ഈ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. സൂപ്പർവിഷൻ പ്രവർത്തനങ്ങൾക്കായി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്,, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും അതിനു മുകളിലായി റിപ്പോർട്ട് തയ്യാറാക്കൽ മെഡിക്കൽ ആഫീസറന്മാരും അനുബദ്ധ ഉദ്യോഗസ്ഥരും ഉണ്ടാകും. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ പദ്ധതി നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ഓരോ ബ്ലോക്ക് അതിർത്തിയിൽ 300 വീടുകൾ കേന്ദ്രീകരിച്ച് ഒരു ഫീമെയിൽ വർക്കറും ,ഒരു മെയിൽ വർക്കറും ഉണ്ടാകണം. ഇവർക്ക് 1000 രൂപ നൽകും. വീടുകളിൽ എത്തി കൃഷ്ഠരോഗലക്ഷണങ്ങൾ പറയുകയും,
ഫോട്ടോകൾ കാണിക്കുകയും ചെയ്യുക തുടർന്ന് സംശയവുള്ളരുടെ ലിസ്റ്റ് തയ്യാറാക്കി മുകളിൽ നൽകുക, ഈ പദ്ധതിയാണ് പാളിയത്. സർക്കാർ തന്നെ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതിക്ക് സർക്കാരിൻ്റെ ഭാഗമായി നിൽക്കുന്ന ചിലർ തന്നെ പദ്ധതി നടത്തിപ്പിൽ ഐക്യപ്പെടാത്തതാണ് പദ്ധതി പൊളിയാൻ കാരണമെന്ന് പരാതിയുണ്ട്. എന്നാൽ ഈ ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥരും ആശമാരും തമ്മിലുള്ള ഐക്യമില്ലായ്മയും ആശമാരുടെ സമരങ്ങളും പദ്ധതിയെ താളം തെറ്റിച്ചതെന്ന് അക്ഷേപം ഉയരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും കോടികൾ നഷ്ടപ്പെടുത്തിയത് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.

(പദ്ധതി നടത്തിപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ നടത്തിയ വിപുലമായ പ്രവർത്തനങ്ങൾ നേരത്തെ നൽകിയ വാർത്ത ഒന്നു കൂടി നൽകുന്നു)

കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍ ‘അശ്വമേധ’ത്തിന് തുടക്കമായി
സമൂഹത്തില്‍ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍ ‘അശ്വമേധ’ത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ എല്ലാവരും പരിശോധനയ്ക്ക് തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍ കാലയളവ്. പരിശീലനം ലഭിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയിലെ മുഴുവന്‍ വീടുകള്‍ സന്ദര്‍ശിച്ച് ചര്‍മ്മ പരിശോധന നടത്തി കുഷ്ഠരോഗസമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രികളില്‍ എത്തിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കും. ചികിത്സ സൗജന്യമാണ്. ഭവനസന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് പ്രത്യേകം നിരീക്ഷിക്കും. ജില്ലയില്‍ നിലവില്‍ 12 രോഗികളാണ് ചികിത്സയിലുള്ളത്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ഈ കാലയളവ് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗം കണ്ടുപിടിക്കുക അതിപ്രധാനമാണ്. ആരംഭത്തില്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒന്നാണ് ലെപ്രസി. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശന ശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കല്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷമാകുന്നത്.
വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍തോറും വ്യാപകമായി പ്രചാരണം നടത്താന്‍ തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ മേഖലയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ വസിക്കുന്ന മേഖലയിലും പ്രത്യേക പ്രചാരണം നടത്തും. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രചാരണം നടത്തുന്നതിന് പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം രോഗലക്ഷണങ്ങളുമായി ഹോമിയോ, ആയുഷ് വിഭാഗങ്ങളില്‍ ചികിത്സ തേടുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരം അറിയിക്കണം


അശ്വമേധം (ലെപ്രസി കേസ് ഡിറ്റക്ഷന്‍) ക്യാമ്പയിന്‍ ജില്ലയില്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഇന്റര്‍ സെക്ടറല്‍ യോഗം ചേര്‍ന്നു. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. എ.ആര്‍ ശ്രീഹരി വിഷയം അവതരിപ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…

12 hours ago

ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം

കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

12 hours ago

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…

13 hours ago

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…

13 hours ago

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…

13 hours ago

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

19 hours ago